ഷെയർ ട്രേഡിംങിൻ്റെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ്: കോഴിക്കോട് താമരശേരി സ്വദേശിയായ യുവാവ് ചിങ്ങവനം പൊലീസിൻ്റെ പിടിയിൽ 

ചിങ്ങവനം: ഷെയർ ട്രേഡിംങിൻ്റെ പേരിൽ ചിങ്ങവനം സ്വദേശിയിൽ നിന്നും കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് പിടിയിൽ. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ രാരോത്ത് താമശ്ശേരി, കുടുകിൽമാരം ഭാഗത്ത് അലപ്പടിമ്മൽ വീട്ടിൽ മുഹമ്മദ് സാലീഹി( 26)നെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഡിബിഎസ് ഇക്യുറ്റി വെൽത്ത് എൻഹാൻസ്മെൻ്റ് ടീം എന്ന സ്ഥാപനത്തിൻ്റെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ഡിബിഎസ് ഇൻസ്റ്റ്യൂഷൻ അക്കൗണ്ടിൽ വിവിധ കമ്പനികളിലെ ഓഹരികള്‍ ട്രേഡിങ് നടത്തി ന്യായമായ ലാഭവും ലാഭവിഹിതവും വാങ്ങിത്തരാം എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. 

Advertisements

വിവിധ ഫോൺ നമ്പറുകളിൽ നിന്നും വിളിച്ചിട്ടുള്ള  സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയായ മീനഭട്ട് എന്ന പേര് പറഞ്ഞ് പരിചയപ്പെടുത്തിയ ഒന്നാംപ്രതിയും  വിവിധ അക്കൗണ്ട് ഫോൾഡർ മാരായ മറ്റു പ്രതികളും ചേർന്ന് ചിങ്ങവനം സ്വദേശിയായ പരാതിക്കാരന്റെ  പേരിലുള്ള  അക്കൗണ്ടുകളിൽ നിന്നും  പലതവണകളായി 1.59 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു.  ലാഭമോ കൊടുത്ത പണമോ തിരികെ കിട്ടാതെ വന്നപ്പോൾ താൻ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് പരാതിക്കാരന് മനസ്സിലായി. ചിങ്ങവനം പോലീസിന് ലഭിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തിൽ തട്ടിപ്പ് സംഘം വിവിധ ആളുകളുടെ അക്കൗണ്ടുകളിലൂടെ കമ്മീഷൻ വ്യവസ്ഥയിൽ പണം വാങ്ങിയെടുക്കുകയായിരുന്നു എന്ന് മനസ്സിലായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 കൃത്യമായ അന്വേഷണത്തിലൂടെ തന്റെ അക്കൗണ്ടിലൂടെ 20 ലക്ഷത്തോളം രൂപ തട്ടിപ്പ് സംഘത്തിനായി കൈമാറി.  കേസിലെ പ്രതിയായ എന്നയാളെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാന്റ് ചെയ്തിട്ടുള്ളതാണ്.

Hot Topics

Related Articles