എസ്ഐടിക്ക് മേൽ സമ്മർദം:ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷണം അട്ടിമറിക്കാൻ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ ശ്രമം;പേരുകൾ പുറത്തുവിടുമെന്ന് വി ഡി സതീശൻ

പത്തനംതിട്ട:ശബരിമലയിൽ നടന്ന സ്വർണക്കൊള്ള കേസിലെ അന്വേഷണം അട്ടിമറിക്കാൻ രണ്ട് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും അന്വേഷണം ദിശമാറിക്കാൻ ശ്രമം നടക്കുന്നതായാണ് സതീശന്റെ ആരോപണം.മുഖ്യമന്ത്രിയുടെ ഓഫിസ് മുഖേനയാണ് ഈ ഇടപെടലുകൾ നടക്കുന്നതെന്ന് സതീശൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഈ സമ്മർദ്ദങ്ങൾ മൂലം അന്വേഷണം മന്ദഗതിയിലായിരുന്നുവെന്നും, ആ സാഹചര്യം ഹൈക്കോടതി തന്നെ ശരിവച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisements

2019ൽ നടന്ന ശബരിമല സ്വർണക്കൊള്ള ഇത്രയും വർഷം പുറത്തറിയാതെ പോയത് തന്നെ ഗുരുതരമായ ദുരൂഹതയാണെന്ന് സതീശൻ പറഞ്ഞു. ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ 2024ലും സമാനമായ രീതിയിൽ മോഷണം ആവർത്തിക്കപ്പെടുമായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. ദേവസ്വം ബോർഡ് അംഗങ്ങൾ അടക്കമുള്ള വമ്പന്മാരുടെ പങ്കിനെക്കുറിച്ച് ഹൈക്കോടതി തന്നെ പരാമർശം നടത്തിയിട്ടുണ്ടെന്നും, അവരുടെ പങ്ക് അന്വേഷണത്തിൽ തെളിയുമോ എന്നത് രാജ്യം ഉറ്റുനോക്കുകയാണെന്നും സതീശൻ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോൾ മര്യാദയുടെ പേരിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്താത്തതെന്നും, അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങൾ തുടർന്നാൽ പേരുവിവരങ്ങൾ പരസ്യമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്വേഷണത്തെ കോൺഗ്രസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സതീശൻ പറഞ്ഞു.ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം നടത്തണമെന്നതാണ് കോൺഗ്രസിന്റെ നിലപാടെന്നും, കേരള പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിൽ ഉറച്ചുനിൽക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Hot Topics

Related Articles