എസ്.എൻ.ഡി.പി ശാഖായോഗം അമയന്നൂർ ശാഖയിൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി ; സുലഭ സജീവ് പ്രസിഡൻ്റ് ; വിദ്യ ശ്രീകുമാർ സെക്രട്ടറി

കോട്ടയം :   ശ്രീനാരായണ ധർമ്മപരിപാലനിയോഗം 49 ആം നമ്പർ അമയന്നൂർ  ശാഖയുടെ പോഷക സംഘടനയായ 102 ആം നമ്പർ വനിതാ സംഘത്തിൻറെ വാർഷിക പൊതുയോഗം വനിതാ സംഘം യൂണിയൻ പ്രസിഡണ്ട് ഇന്ദിര രാജപ്പന്റെ അധ്യക്ഷതയിൽ നടന്നു. വനിതാ സംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ശാഖാ സെക്രട്ടറി  ററി.ററി ഷിബു മുഖ്യപ്രസംഗം നടത്തി. വനിതാ സംഘം യൂണിറ്റ് സെക്രട്ടറി സലൂജ അശോകൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. വനിതാ സംഘം യൂണിയൻ കൗൺസിലർ മിനി ഷാജി, ശാഖാ പ്രസിഡണ്ട് രേമോൾ സാബു, വനിതാ സംഘം നോമിനി സുനിതാ മനോജ് എന്നിവർ ആശംസകൾ അറിയിച്ചു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. യോഗത്തിന് വനിതാ സംഘം യൂണിറ്റ് പ്രസിഡണ്ട് സുലഭ സജീവ് സ്വാഗതവും, നിയുക്ത സെക്രട്ടറി വിദ്യാ ശ്രീകുമാർ നന്ദിയും പറഞ്ഞു. 

Advertisements

പുതിയ ഭരണസമിതി  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസിഡണ്ട് -സുലഭ സജീവ് 

വൈസ് പ്രസിഡണ്ട്- സിനി ദിവാകരൻ

സെക്രട്ടറി- വിദ്യാ ശ്രീകുമാർ 

ഖജാൻജി -ബിന്ദു സുഭാഷ്

കമ്മിറ്റി അംഗങ്ങൾ  

കനകമ്മ വിശ്വനാഥൻ 

ഗീതാ ശശി 

ശാന്തമ്മ 

രമ്യ സുനിൽ 

ഓമന വിജയപ്പൻ

യൂണിയൻ വാർഷിക പ്രതിനിധികൾ 

സുഷമ മോനപ്പൻ 

സിന്ധു ഷാജി 

ദിനു സന്തോഷ്.

Hot Topics

Related Articles