എസ്എൻഡിപി യോഗം 267 നമ്പർ ചെങ്ങളം വടക്ക് ശാഖയിൽ വാർഷിക പൊതുയോഗം നടത്തി

കോട്ടയം : എസ്എൻഡിപി യോഗം 267 നമ്പർ ചെങ്ങളം വടക്ക് ശാഖയുടെ പോഷക സംഘടനയായ വനിതാ സംഘം 600 നമ്പർ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും യൂണിയൻ വനിതാ സംഘം സെക്രട്ടറി സുഷമ മോനപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടന്നു. ശാഖ പ്രസിഡണ്ട് സി .ജെ സതീഷ് യോഗം ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിറ്റ് സെക്രട്ടറി മോളമ്മ റോയ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.

Advertisements

വനിതാ സംഘം യൂണിയൻ കൗൺസിലർ ശോഭന രഘുദാസ്, ശാഖാ സെക്രട്ടറി ബിനു കമ്പിയിൽ, വൈസ് പ്രസിഡണ്ട് എം .എം റെജിമോൻ, യൂണിയൻ കമ്മിറ്റിയംഗം ബി. എസ് സമീർ, യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട് ഷാനോ ശശിധരൻ, എന്നിവർ ആശംസകൾ അറിയിച്ചു, വനിതാ സംഘം യൂണിറ്റ് പ്രസിഡണ്ട് മോളമ്മ റെജിമോൻ സ്വാഗതവും, നിയുക്ത പ്രസിഡണ്ട് കൃഷ്ണമ്മ പ്രകാശൻ നന്ദിയും അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ ഭരണസമിതി പ്രസിഡണ്ട് -കൃഷ്ണമ്മ പ്രകാശൻ വൈസ് പ്രസിഡണ്ട്- കവിത അനിയൻകുഞ്ഞ് സെക്രട്ടറി -ഷീന ശ്രീനിഷ് ട്രഷറർ -മോളമ്മ റോയ് കമ്മിറ്റി അംഗങ്ങൾ മഹിളാമണി രാജീ രമേശൻ
പ്രിയ സുനിൽ റീന അപ്പുക്കുട്ടൻ അശ്വതി ഷാജി യൂണിയൻ വാർഷിക പ്രതിനിധികൾ
ശ്രിജിലാൽ ഉഷാകുമാരി മോളമ്മ റെജിമോൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles