ഫോട്ടോ:തലയോലപ്പറമ്പ്:
എസ്എൻഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ധർമ്മവിചാര യജ്ഞo
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പത്മഭൂഷൻ വെള്ളാപ്പള്ളി നടേശൻ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
തലയോലപ്പറമ്പ്:
എസ്എൻഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ധർമ്മവിചാര യജ്ഞത്തിന് തുടക്കമായി. യജ്ഞത്തിൻ്റെ ഉദ്ഘാടനം
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പത്മഭൂഷൻ വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തി.
യൂണിയൻ പ്രസിഡൻ്റ് ഇ.ഡി പ്രകാശൻ അധ്യക്ഷത വഹിച്ചു.
ശിവഗിരിമഠം മുൻ പ്രസിഡൻ്റ് പത്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ യജ്ഞ ആശിർവാദം നൽകി.
മുക്താനന്ദ യതി സ്വാമികൾ ,യൂണിയൻ സെക്രട്ടറി എസ് .ഡി സുരേഷ് ബാബു, യൂണിയൻ കൗൺസിലർ യു.എസ്. പ്രസന്നൻ, പി .കെ വേണുഗോപാൽ, രഞ്ജിത്ത് രാജപ്പൻ എന്നിവർ നേതൃത്വം നൽകി.
യജ്ഞത്തിന് മുന്നോടിയായി ശിവഗിരി മഠത്തിൽ നിന്നും ട്രഷറർ ശാരദാനന്ദ സ്വാമികൾ പകർന്നു നൽകിയ ദിവ്യജ്യോതി വടയാർ ഭൂതങ്കേരി ധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ തിങ്കളാഴ്ച എത്തിച്ചേർന്നിരുന്നു.
ആയിരങ്ങൾ പങ്കെടുക്കുന്ന ശ്രീനാരായണ ധർമ്മവിചാര യജ്ഞത്തിൻ്റെ സമാപനം ഇന്ന് എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും.

