ഫോട്ടോ:സോഷ്യൽ ജസ്റ്റീസ് ഫോറത്തിൻ്റെ ആഭിമുഖാത്തിൽ നന്മയുടെ ഭാഷ നമ്മുടെ മലയാളം സാംസ്കാരിക കൂട്ടായ്മ വൈക്കം ആശ്രമം സ്കൂൾ ഹാളിൽ സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
വൈക്കം:സോഷ്യൽ ജസ്റ്റീസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നന്മയുടെ ഭാഷനമ്മുടെ മലയാളം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം ആശ്രമം സ്കൂളിൽ നടന്ന സാംസ്കാരിക കൂട്ടായ്മസോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗീസ് ഉദ്ഘാടനംചെയ്തു.
മാതൃഭാഷയെ ശ്രേഷ്ഠവും സമ്പന്നവുമാക്കുന്നതാണ് കേരളത്തിന്റെ സംസ്കാരമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ.എം.വർഗീസ് അഭിപ്രായപ്പെട്ടു. സംസ്ഥാനകമ്മിറ്റി അംഗം വി.വി.കനകാംമ്പരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കാഥികൻ ചേർത്തല ശശികുമാർ, ഗരുഡൻ പറവ കലാകാരൻ കെ.എൻ.മണിക്കുട്ടൻ, തുള്ളൽ കലാകാരി വെച്ചൂർ രമാദേവി, നൃത്ത സംവിധായകൻ രവീന്ദ്രൻനീർപ്പാറ, മാധ്യമ പ്രവർത്തകൻ യു. ഉലഹന്നാൻഎന്നിവരെ ആദരിച്ചു.
പ്രതിഭാസംഗമം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷും കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം മാധ്യമപ്രവർത്തകൻ സണ്ണി ചെറിയാനും ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ഷീല ദിലീപ്, നഗരസഭഅംഗം ആർ.സന്തോഷ്, വിനോദ് തൂമ്പുങ്കൽ,ദിലീപ് തച്ചേരിൽ,മോഹിജ ബിബിൻ, എം.കെ. മനദാസ്, ആര്യജിനീഷ്, അഞ്ജുശരത്, സജീഷ് സി.ആർ, പ്രവീണധനുഷ്, കെ.ആർ.അരുൺ കുമാർ,സ്കൂൾ ഹെഡ്മാസ്റ്റർ പി.ടി.ജിനീഷ് , നിഷ ജനാർദ്ദനൻ തുടങ്ങിയവർ സംബന്ധിച്ചു.


