സംസ്ഥാനത്ത് വേനല്‍ ചൂടിന്റെ കാഠിന്യം അതിരൂക്ഷം : വൈദ്യുതി ഉപയോഗം പ്രതിദിനം 115 ദശലക്ഷം യൂണിറ്റിനു മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂടിന്റെ കാഠിന്യം അതിരൂക്ഷമായി തുടരുന്നതിനിടെ വൈദ്യുതി ഉപയോഗവും ഉയർന്നു തന്നെ. കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിലെല്ലാം വൈദ്യുതി ഉപയോഗം പ്രതിദിനം 115 ദശലക്ഷം യൂണിറ്റിനു മുകളിലാണ്. ശനിയാഴ്ച സംസ്ഥാനത്ത് ആകെ വൈദ്യുതി ഉപയോഗം 115. 075 ദശലക്ഷം യൂണിറ്റായിരുന്നു.

Advertisements

ഏപ്രില്‍ 24 വെള്ളിയാഴ്ചത്തെ ഉപയോഗം 116.48 ദശലക്ഷം യൂണിറ്റായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും 115 ദശലക്ഷം യൂണിറ്റിനു മുകളിലായിരുന്നു വൈദ്യുതി ഉപയോഗം.
ഈ മാസം 18ന് സംസ്ഥാനത്ത് 117 ദശലക്ഷം യൂണിറ്റെന്ന റിക്കാർഡ് വൈദ്യുതി ഉപയോഗമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വേനല്‍ കാഠിന്യം തുടരുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും വൈദ്യുതി ഉപയോഗം കൂടാനാണ് സാധ്യത.

Hot Topics

Related Articles