കോട്ടയം: ഈസ്റ്റ് ഉപജില്ലാ കലോത്സവത്തിൽ മിന്നും വിജയം നേടി മൗണ്ട് കാർമ്മൽ സ്‌കൂളിലെ ടി. എ ദേവീ വന്ദന. മത്സരിച്ച അഞ്ചിനങ്ങളിലും ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് ദേവീവന്ദന വിജയിച്ചത്. മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായ ടി. എ ദേവീ വന്ദന ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഓടക്കുഴൽ എന്നീ വ്യക്തിഗത ഇനങ്ങളിലും തിരുവാതിര, ദേശഭക്തിഗാനം എന്നീ ഗ്രൂപ്പ് ഇനങ്ങളിലും ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് വിജയം സ്വന്തമാക്കിയത്. മൃദംഗം ആർട്ടിസ്റ്റും, ജലതരംഗം ആർട്ടിസ്റ്റുമായ വേളൂർ തെക്കേടത്ത് കോട്ടയം ടി.എസ് അജിത്തിന്റെയും ഇ.ഡി നിർമ്മലയുടെയും മകളാണ്.
Advertisements


