കുറവിലങ്ങാട് : മണ്ണയ്ക്കനാട് ജലാധിവാസ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ നൽകി സുരേഷ് ഗോപി രാവിലെ 6 .30 ഓടെ ക്ഷേത്രത്തിൽ എത്തിയ സുരേഷ് ഗോപിയെ ചലച്ചിത്രതാരം ബാബൂ നമ്പൂതിരി ക്ഷേത്രത്തിനു വേണ്ടി പൊന്നാട അണിയിച്ച് ആദരിച്ചു . തുടർന്ന് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ആയ ഒറ്റയട നിവേദ്യം ‘ഗണപതി ഹോമം ‘108 കുടം അഭിക്ഷേകം തുടങ്ങിയ ചടങ്ങുകളിൽ സുരേഷ് ഗോപി പങ്കെടുത്തു.
മണ്ണയ്ക്കനാട് എന്ന ഗ്രാമത്തിലെ ജലാധിവാസ ഗണപതി ക്ഷേത്രത്തിൽ
ജലാധിവാസനായ മഹാഗണപതിയാണ് പ്രതിഷ്ഠ. ജലാശയത്തിൻ്റെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏക ജലാധിവാസ ഗണപതിക്ഷേത്രമാണ് ഇത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തു കൈകളോടു കൂടിയ മഹാഗണപതി സങ്കല്പത്തിലാണ് പ്രതിഷ്ഠ. ഗണപതി മുഖ്യ പ്രതിഷ്ഠ എന്ന പ്രത്യേകതയും ഉണ്ട്. അതിപുരാതനമാണ് ഈ ക്ഷേത്രം. അതുകൊണ്ടുതന്നെ ഉത്ഭവം സംബന്ധിച്ച് ഐതിഹ്യമാണ് ഉള്ളത്. മുൻപ് കൊടുംകാടായിരുന്ന ഇവിടെ ലോക നന്മയ്ക്കായി ഋഷി ശ്വരന്മാർ നടത്തിയ മഹായജ്ഞത്തിൽ സമസ്ത ദേവീദേവന്മാരും സാന്നിദ്ധ്യം അറിയിച്ചതോടെ ദേശത്തിന് അനുഗ്രഹവും പുണ്യവും ലഭിച്ചു. യജ്ഞസമാപന സമയത്ത് ഹോമകുണ്ഡ ത്തിൽ മഹാഗണപതി പ്രത്യക്ഷപ്പെട്ട് അനുഗ്രഹം ചൊരിഞ്ഞു. പിന്നീട് ഈ ഹോമകുണ്ഡം ജലം നിറഞ്ഞ ചിറയായി മാറി എന്നാണ് ഐതിഹ്യം. ഈ നൈസർഗ്ഗിക തടാകത്തിലെ ഗണപതി സാന്നിദ്ധ്യമാണ് ജലാധിവാസ ഗണപതിയായി മാറിയതെന്ന് വിശ്വസിക്കപ്പെടുന്നു.
ജലാശയത്തിലെ ഗണേശ സാന്നിദ്ധ്യത്തെ കരിമുണ്ടൻ തേവർ എന്നും കാലങ്ങളായി വിളിച്ചു വരുന്നു. മഹാഗണപതിയുടെ മൂലസ്ഥാനവും ഈ ചിറയിലാണ്. മതിൽക്കകത്ത് ചമ്രവട്ടം ശാസ്താവിൻ്റെയും യോഗീശ്വരൻ്റെയും പ്രതിഷ്ഠകൾ ഉണ്ട്. സമീപത്തു തന്നെ ബാലഭദ്ര പ്രതിഷ്ഠയുള്ള കാവിൽ ഭഗവതി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.


