സ്വീപ് സൗഹൃദ ക്രിക്കറ്റ് മത്സരം : ആരോൺ ജോർജും ജില്ലാ കളക്ടറും ഇന്ന് കളിക്കളത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ടു നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണയും അണ്ടർ- 19 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗം ആരോൺ ജോർജും ഇന്ന് മാർച്ച് 28  കളിക്കളത്തിൽ ഇറങ്ങും.

Advertisements

സിസ്റ്റമാറ്റിക് വോട്ടർ എജുക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ്റെ (സ്വീപ് ) ഭാഗമായി നെടുംകുന്നം മൈലാടി ഐറാസ് സ്പോർട്സ് ഹബ്ബിൽ  രാത്രി 7.30 ന്ന് നടക്കുന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ ഇരുവരും നയിക്കുന്ന ടീമുകൾ ഏറ്റുമുട്ടും. എല്ലാ വോട്ടർമാരെയും തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികളാണ് ജില്ലയിൽ നടന്നുവരുന്നത്. യുവ വോട്ടർമാരെ ലക്ഷ്യമിട്ടാണ് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സ്വീപ്പിന്റെ നോഡൽ ഓഫീസർ പി.എ അമാനത്ത് പറഞ്ഞു.

Hot Topics

Related Articles