തിരുവനന്തപുരം : തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് മര്‍ദിച്ചു കൊലപ്പെടുത്തി. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
Advertisements
ഭര്‍ത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൊലപാതകം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിളപ്പില്‍ശാല ചിലപ്പാറ അരുവിപ്പുറത്താണ് സംഭവം. രതീഷുമായി വിദ്യയുടെ രണ്ടാം വിവാഹമാണ്. രതീഷ് തന്നെയാണ് വിദ്യയെ കൊലപ്പെടുത്തിയ വിവരം സുഹൃത്തിനെ വിളിച്ച് അറിയിക്കുന്നത്. സുഹൃത്താണ് പൊലീസില്‍ അറിയിക്കുന്നത്. മദ്യലഹരിയിലായിരുന്നു കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മില്‍ വഴക്കും തര്‍ക്കങ്ങളും പതിവായിരുന്നു എന്നും പൊലീസ് പറയുന്നു. രതീഷിനെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


