തലയോലപ്പറമ്പ് യൂണിയൻ തൃദിന നേതൃത്വക്യാമ്പ് സമാപിച്ചു

വൈക്കം : എസ് എൻ ഡിപി യോഗം തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ കുമളിയിൽ മൂന്നു ദിവസങ്ങളായി നടന്നു വന്ന നേതൃത്വപരിശീലന ക്യാമ്പ്സമാപിച്ചു.സമാപന സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ അധ്യക്ഷത വഹിച്ചു.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അവർകളാണ് ക്യാമ്പ് ഉൽഘാടനം ചെയ്തത്.അഡ്വ കെ എസ് മോഹൻദാസ് ഗുരുദേവ പ്രഭാഷണം നടത്തി. യോഗത്തിൽ വൈസ് പ്രസിഡന്റ്‌ രഞ്ജിത്ത് രാജപ്പൻ,പീരുമേഡ് യൂണിയൻ പ്രസിഡന്റ്‌ ഗോപിവൈദ്യർ, യൂണിയൻവനിതാസംഘംപ്രസിഡന്റ്‌ജയഅനിൽ,സെക്രട്ടറി ധന്യ പുരുഷോത്തമൻ, യൂത്ത് മൂവേമെന്റ് പ്രസിഡന്റ്‌ അഭിലാഷ് രാമൻകുട്ടി,വൈസ് പ്രസിഡന്റ്‌ ഗൗതം സുരേഷ്ബാബു, ശ്രീനാരായണ പെൻഷനേഴ്സ് ഫോറം സംസ്ഥാന വൈസ്പ്രസിഡന്റ്‌പികെ.വേണുഗോപാൽ,യൂ എസ് പ്രസന്നൻ, ഈ കെ സുരേന്ദ്രൻ,ബീനാ പ്രകാശ്, രാജി ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles