കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ടനടക്കും. പള്ളിവെട്ടദിവസമായ ഇന്ന് പുലർച്ചെ 4.45 ന് പള്ളിയുണർത്തൽ, വിശേഷാൽ പൂജകൾ. വൈകിട്ട് 5.30 ന് ഗണപതിഹോമം. 8.39 ന് ശ്രീബലി സ്പെഷ്യൽ നാദസ്വരം. രാവിലെ 10 മുതൽ അഷ്ടാഭിഷേകം. വൈകിട്ട് ആറു മുതൽ ദീപാരാധന, ദീപക്കാഴ്ച , കാർത്തിക വിളക്ക് എന്നിവ അരങ്ങേറും. കെ.സുരേഷ് കുറുപ്പ് എം.എൽ.എ ദീപം തെളിയിക്കും. വൈകിട്ട് അഞ്ച് മുതൽ എട്ടുവരെ വേലയും സേവയും മയിലാട്ടവും നടക്കും. തുടർന്ന് സ്പെഷ്യൽ നാസദ്വരം. തുടർന്ന് പഞ്ചവാദ്യം. രാത്രി 10.30 ന് പള്ളിവേട്ട, പള്ളിനായാട്ട് എതിരേൽപ്പ്. രാത്രി എട്ടു മുതൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ജിൻസ് ഗോപിനാഥും സംഘവും നയിക്കുന്ന രാമപുരം ത്രയംബകം ഭജൻസ് അരങ്ങേറും.
Advertisements




