മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് പല്ലുവേദന. ചിലർക്ക് ഇടവിട്ട് പല്ലുവേദന വരുന്നതായി കാണുന്നു. മോണയിലെ അണുബാധ, പല്ലുകൾ പൊട്ടൽ, പല്ലുകൾക്കിടയിൽ കുടുങ്ങിയ ഭക്ഷണം, അല്ലെങ്കിൽ ശുചിത്വക്കുറവ് എന്നിവയെല്ലാം പല്ലുവേദനയ്ക്ക് കാരണമാകുന്നു.
ലളിതമായ ചില പൊടിക്കെെകൾ ഉപയോഗിച്ച് തന്നെ വേദന കുറയ്ക്കാനും വീക്കം കുറയ്ക്കാനും ബാക്ടീരിയ വളർച്ച മന്ദഗതിയിലാക്കാനും കഴിയും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലളിതമായ ചില പൊടിക്കെെകൾ ഉപയോഗിച്ച് തന്നെ വേദന കുറയ്ക്കാനും വീക്കം കുറയ്ക്കാനും ബാക്ടീരിയ വളർച്ച മന്ദഗതിയിലാക്കാനും കഴിയും. പല്ലുവേദന മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
വേദനയുള്ള പല്ലിന് മുകളിൽ ഗ്രാമ്പൂ വയ്ക്കുക അല്ലെങ്കിൽ ഗ്രാമ്പൂ ചവയ്ക്കുക
പല്ലുവേദനയ്ക്ക് ചികിത്സിക്കാൻ ഗ്രാമ്പൂ പണ്ട് മുതൽക്കേ ഉപയോഗിച്ചു വരുന്നു. ഇതിൽ യൂജെനോൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്ത ആന്റിസെപ്റ്റിക് ആണ്. വേദനയുള്ള പല്ലിന് മുകളിൽ ഗ്രാമ്പൂ വയ്ക്കുക. അല്ലെങ്കിൽ ഗ്രാമ്പൂ ചവയ്ക്കുകയോ അല്ലെങ്കിൽ ഒരു പഞ്ഞിയിൽ കുറച്ച് തുള്ളി ഗ്രാമ്പൂ എണ്ണ പുരട്ടി വേദയുള്ള ഭാഗത്ത് പുരട്ടുകയോ ചെയ്യുക.
പല്ലുവേദന ശമിപ്പിക്കാനുള്ള ഏറ്റവും എളുപ്പവും സുരക്ഷിതവുമായ മാർഗ്ഗങ്ങളിലൊന്നാണ് ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് കഴുകുന്നത്.
പല്ലുവേദന ശമിപ്പിക്കാനുള്ള ഏറ്റവും എളുപ്പവും സുരക്ഷിതവുമായ മാർഗ്ഗങ്ങളിലൊന്നാണ് ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് കഴുകുന്നത്. ഉപ്പ് പ്രകൃതിദത്ത അണുനാശിനിയായി പ്രവർത്തിക്കുന്നു. കുടുങ്ങിയ ഭക്ഷണ കണികകളെ അയവുവരുത്താനും മോണയിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് യോജിപ്പിച്ച് 30 സെക്കൻഡ് നേരം വായ കഴുകുക. ഒരു ദിവസം രണ്ടോ മൂന്നോ തവണ ഇത് ചെയ്യുക.
വെളുത്തുള്ളിയിലും പേരയിലയിലും പല്ലുവേദന അകറ്റുന്ന ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി അലിസിൻ പുറത്തുവിടുന്നു. ഇത് പല്ലുവേദനയ്ക്ക് കാരണമാകുന്ന ദോഷകരമായ ബാക്ടീരിയകളെ കൊല്ലുന്നതിനുള്ള പ്രകൃതിദത്ത ആൻറിബയോട്ടിക്കായി പ്രവർത്തിക്കുന്നു. അതുപോലെ, പേരയിലയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ പ്രവർത്തനങ്ങൾ ഉണ്ട്. ഇത് മുറിവുകൾ സുഖപ്പെടുത്തുകയും ചവയ്ക്കുകയോ ചെയ്യുന്നത് ദാന്തോരോഗ്യത്തിന് സഹായിക്കുന്നു.
പുതിനയിലയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. പല്ലുവേദനയും മോണരോഗവും അകറ്റാൻ പുതിനയില സഹായിക്കും. വേദന ഉള്ള ഭാഗത്ത് ചൂടുള്ളതോ ചെറുതായി തണുപ്പിച്ചതോ ആയ പെപ്പർമിന്റ് ടീ ബാഗ് വയ്ക്കുന്നത് വേദനയും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കുകയും നേരിയ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നൽകുകയും ചെയ്യും.
പല്ലുവേദന അകറ്റാൻ സഹായിക്കുന്ന മറ്റൊരു ചേരുവകയാണ് മഞ്ഞൾ. മഞ്ഞൾ വീക്കം തടയുന്നതിനും ബാക്ടീരിയ നശിപ്പിക്കുന്നതിനും സഹായിക്കുന്നു. മഞ്ഞൾപ്പൊടി വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കി, പല്ല് വേദനയുള്ള ഭാഗത്ത് പുരട്ടുക. കുറച്ച് നേരം ഇട്ടേക്കുക. ഇത് അണുബാധ മൂലമുണ്ടാകുന്ന വേദന ശമിപ്പിക്കാൻ സഹായിച്ചേക്കാം.


