ആണവചര്‍ച്ച: ഇറാന്റെ കാര്യത്തില്‍ താൻ സന്തുഷ്ടനല്ല, ആക്രമണം വേണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല: ട്രംപ്

ന്യൂസ്‌ ഡെസ്ക് : ആണവചര്‍ച്ചകളുടെ വിഷയത്തില്‍ ഇറാന്റെ കാര്യത്തില്‍ താന്‍ സന്തുഷ്ടനല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ ആക്രമിക്കണമോ എന്ന കാര്യത്തില്‍ താന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു. 

Advertisements

അര്‍ത്ഥവത്തായ ഒരു ധാരണയിലെത്താനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും സമാധാനപരമായ മാര്‍ഗത്തിലൂടെ അത് നേടണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇറാനുമായി ധാരണയിലെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇറാനെതിരെ വലിയൊരു തീരുമാനം എടുക്കേണ്ടി വന്നേക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ജനീവയില്‍ നടന്ന മൂന്നാം ഘട്ട ആണവചര്‍ച്ചയിലും അമേരിക്കയും ഇറാനും കരാറില്‍ ധാരണയിലെത്തിയിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇസ്രയേലിലെ അമേരിക്കന്‍ എംബസിയിലെ അവശ്യസേവന വിഭാഗത്തിതേ് ഒഴികെയുള്ള ജീവനക്കാരോട് രാജ്യം വിടാന്‍ അമേരിക്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുദ്ധം ആസന്നമാണെന്ന സൂചനയില്‍ നിരവധി രാജ്യങ്ങള്‍ ഇറാനിലുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടന്‍ ടെഹ്റാന്‍ എംബസിയില്‍ നിന്നും ജീവനക്കാരെ പിന്‍വലിച്ചു. ചൈനയും ഇന്ത്യയും കാനഡയും തങ്ങളുടെ പൗരന്മാരോട് ഉടനടി ഇറാന്‍ വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും പൗരന്മാരോട് അത്യാവശ്യമെങ്കില്‍ മാത്രമേ ഇറാനിലേക്ക് പോകാവൂ എന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. നാലാം ഘട്ട ആണവചര്‍ച്ച തിങ്കളാഴ്ച ആസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ നടക്കാനിരിക്കുകയാണ്

Hot Topics

Related Articles