ഉദയനാപുരം ചാത്തൻകുടി ദേവി ക്ഷേത്രത്തിലെ നവരാത്രി ഉൽസവത്തിന്കൊടിയേറി

ഉദയനാപുരം : ചാത്തൻകുടി ദേവി ക്ഷേത്രത്തിലെ നവരാത്രി ഉൽസവത്തിന്
കൊടിയേറി. തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി, ചെറിയ കൃഷ്ണൻ നമ്പൂതിരി,മേൽശാന്തി സുധിഷ് വാസുദേവൻ നമ്പുതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റിയത്.

Advertisements

രണ്ടിന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.
ഇന്ന് ( 26-9-25) വൈകുന്നേരം ഏഴിന് വൈക്കം ആവിഷ്കാര നൃത്തവിദ്യാലയത്തിന്റെ ഡാൻസ് , 27ന് വൈകുന്നേരം ഏഴിന് വൈക്കം രാജേഷിന്റെ സാക്സോഫോൺ കച്ചേരി, 28ന് വൈകുന്നേരം ഏഴിന് ത്രിപ്പൂണിത്തുറ രുദ്രാണിയുടെ തിരുവാതിര.ദുർഗാഷ്ടമി ദിനമായ 29ന് രാവിലെ ആറിന് ദുർഗാഷ്ടമി പൂജ, കലശാഭിഷേകം, സരസ്വതി പൂജ 10.30 ന് നവാഹ പാരായണ സമർപ്പണം 12 ന് ഉൽസവബലി വൈകുന്നേരം ആറിന് താലപ്പൊലി പൂജവയ്പ്. ഏഴിന് വൈക്കം സങ്കീർത്തന ഭജന മണ്ഡലിയുടെ ഭജനാമൃതം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

30ന് രാവിലെ ആറിന് സരസ്വതി പൂജ, വൈകുന്നേരം 6.30 ന് താലപ്പൊലി,ഏഴിന് ചാലപറമ്പ് കാർത്ത്യാകുളങ്ങര തത്വമസിയുടെ ഭജൻസ് . മഹാനവമി ദിനമായ ഒക്ടോബർ ഒന്നിന് രാവിലെ 6.30 ന് സരസ്വതി പൂജ, ഒൻപതിന് ശ്രീബലി, തേരോഴിരാമ കുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചാരിമേളം.വൈകുന്നേരം അഞ്ചിന് കാഴ്ചശീബലി, വൈക്കം ചന്ദ്രൻമാരാരുടെ പഞ്ചവാവാദ്യം. രാത്രിഒൻപതിന് മഹാനവമി വിളക്ക്.

വിജയദശമി ദിനമായ ഒക്ടോബർ രണ്ടിന് രാവിലെ ആറിന് വിജയദശമിപൂജ, വൈക്കം രാധാകൃഷ്ണന്റെ സോപാന സംഗീതം, സരസ്വതി പൂജ, 7.30 ന് പൂജയെടുപ്പ്, വിദ്യാരംഭം. ഒൻപതിന് മദ്ദളകേളി,വൈകുന്നേരം അഞ്ചിന് ആറാടെഴുന്നള്ളിപ്പ് 7.30ന് ഉദയനാപുരം ദക്ഷിണാ മൂർത്തി കലാക്ഷേത്രത്തിന്റെ നൃത്തനൃത്യങ്ങൾ, ആറാട്ട്, ഒൻപതിന് ആറാട്ട് വരവ്, വലിയ കാണിക്ക, ആറാട്ട് സദ്യ എന്നിവ ഉണ്ടായിരിക്കും.

Hot Topics

Related Articles