ന്യൂഡൽഹി:ഉന്നാവോ ബലാത്സംഗക്കേസിലെ കുറ്റവാളിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സെൻഗാറിന് ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് പാർലമെന്റിനു മുന്നിൽ നടന്ന സമരത്തിൽ പങ്കെടുത്ത സാമൂഹ്യപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.റെയിൽ ഭവനോട് ചേർന്നുള്ള പാർലമെന്റ് കവാടത്തിനു മുന്നിൽ നടന്ന പ്രതിഷേധത്തിന് സാമൂഹ്യപ്രവർത്തകരായ മുംതാസ് പട്ടേൽ, യോഗിത ഭയാന, ഋതിക ഇഷ, കെസിയ ഖാലിദ് എന്നിവർ നേതൃത്വം നൽകി. ഇന്നലെ വൈകിട്ട് നാലോടെ പാർലമെന്റിന്റെ അടച്ചിട്ട കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു.പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കാൻ അനുവാദമില്ലെന്നും ഉടൻ പിരിഞ്ഞുപോകണമെന്നും പോലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ അതിന് തയ്യാറായില്ല. ഇതോടെ പോലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിന്ന് നീക്കുകയായിരുന്നു.
ഉന്നാവോ ബലാത്സംഗക്കേസ്:പ്രതി സെൻഗാറിന് ജാമ്യം നൽകിയതിൽ, പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിഷേധിച്ച സാമൂഹ്യപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി


