വൈക്കം അയ്യർകുളങ്ങര ഗവണ്മെന്റ് യു പി സ്കൂളിൽ സുരക്ഷിതാഹാരം ഭക്ഷ്യ സുരക്ഷാ ക്ലാസ് നടത്തി

ഫോട്ടോ:അയ്യർകുളങ്ങര ഗവണ്മെന്റ് യു പി സ്കൂളിൽ സുരക്ഷിതാഹാരം ആരോഗ്യത്തിനു ആധാരം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഭക്ഷ്യ സുരക്ഷാ സെമിനാറിൽ വൈക്കം ഇൻഡോ – അമേരിക്കൻ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷൻ ബബിത ക്ലാസ് നയിക്കുന്നു.

Advertisements

വൈക്കം:അയ്യർകുളങ്ങര ഗവണ്മെന്റ് യു പി സ്കൂളിൽ സുരക്ഷിതാഹാരം ആരോഗ്യത്തിനു ആധാരം എന്ന വിഷയത്തെ ആസ്പദമാക്കി ഭക്ഷ്യ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്കൂൾ ഹെൽത്ത്‌ ക്ലബുമായി സഹകരിച്ചാണ് ക്ലാസ് നടത്തിയത്. വൈക്കം ഇൻഡോ – അമേരിക്കൻ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷൻ ബബിത ക്ലാസ് നയിച്ചു. ഡയറ്റീഷൻ ബിന്ദു, ഫുഡ് സേഫ്റ്റി ഓഫീസർ നീതു രാഘവൻ, സ്കൂൾ എച്ച് എം ഇൻ ചാർജ് സതീഷ് വി.രാജ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles