വൈഭവ സൂര്യൻ്റെ പ്രഭ തേടി മുംബൈയും : കോടികൾ പോക്കറ്റിലിട്ട് വൈഭവിനെ പൊക്കാൻ അംബാനിയും സംഘവും ഇറങ്ങുന്നു

മുംബയ്: ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയെ നോട്ടമിട്ട് വമ്പന്‍മാര്‍. അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബയ് ഇന്ത്യന്‍സ് ആണ് താരത്തെ ടീമിലെത്തിക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.താരലേലത്തിലൂടെയോ പ്ലെയര്‍ ഡ്രാഫ്റ്റിലൂടെയോ 15കാരനെ ടീമിലെത്തിക്കാനാണ് മുംബയ് ശ്രമിക്കുന്നതെന്ന് ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സീസണില്‍ മുംബയും രാജസ്ഥാനും ഏറ്റമുട്ടിയപ്പോള്‍ സാക്ഷാല്‍ ജസ്പ്രീത് ബുംറയെ ഉള്‍പ്പെടെ വൈഭവ് തകര്‍ത്തടിച്ചിരുന്നു.
ലോകത്തെ മികച്ച ബാറ്റര്‍മാര്‍ പോലും ബുംറയ്ക്കതിരെ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോഴാണ് 15കാരന്‍ അനായാസം സിക്‌സറുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ജസ്പ്രീത് ബുംറയുടെ ആദ്യ പന്തു തന്നെ സിക്‌സറിന് പറത്തിയാണ് വൈഭവ് മുംബയെ ഞെട്ടിച്ചത്. തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത വൈഭവിനെ മത്സരത്തിന് ശേഷം മുംബയ് ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നേരിട്ടെത്തി അഭിനന്ദിക്കുകയും ചെയ്തിരുന്നു.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തിലും തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്. 26 പന്തുകളില്‍ നിന്ന് 78 റണ്‍സാണ് താരം അടിച്ച്‌കൂട്ടിയത്. ഇതില്‍ എട്ട് ബൗണ്ടറികളും ഏഴ് പടുകൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെടുന്നു. വെറും 15 പന്തുകളില്‍ നിന്നാണ് വൈഭവ് അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടത്. ആര്‍സിബിയുടെ മികച്ച ബൗളര്‍മാരായ ജോഷ് ഹേസില്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഓസീസ് പേസറെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ക്കും ഒരു സിക്‌സറിനും പായിച്ച വൈഭവ് ഭുവിയെ തുടര്‍ച്ചയായി സിക്‌സറുകളും പറത്തി.

Advertisements

Hot Topics

Related Articles