സൂര്യവംശിയെ പ്രശംസിച്ച മുൻ പാകിസ്താൻ നായകൻ : അഫ്രീദിയുമായി താരതമ്യം : വിമർശനവുമായി ഇന്ത്യൻ ആരാധകർ

മുംബൈ: ഐപിഎല്‍ 2026-ല്‍ രാജസ്ഥാൻ റോയല്‍സിനായി റണ്‍മല തീർക്കുന്ന പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച മുൻ പാകിസ്താൻ നായകൻ മുഹമ്മദ് യൂസഫിന് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യൻ ആരാധകരുടെ വക ട്രോള്‍ പൂരം. വൈഭവിന്റെ വെടിക്കെട്ട് ബാറ്റിംഗ് തന്നെ മുൻകാല സൂപ്പർ താരം ഷാഹിദ് അഫ്രീദിയുടെ യുവത്വത്തെ ഓർമ്മിപ്പിക്കുന്നു എന്ന മുഹമ്മദ് യൂസഫിന്റെ ട്വീറ്റാണ് ആരാധകരെ ചൊടിപ്പിച്ചത്. ‘നാസർ മത് ലഗ’ (ദൃഷ്ടി വെയ്ക്കല്ലേ) എന്ന് പറഞ്ഞാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികള്‍ പാക് മുൻ നായകനെ ട്രോളുന്നത്.

Advertisements

കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയല്‍സിന് വേണ്ടി വെറും 29 പന്തില്‍ നിന്ന് 97 റണ്‍സ് അടിച്ചുകൂട്ടി വൈഭവ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച (മെയ് 28) മുഹമ്മദ് യൂസഫ് എക്സില്‍ (ട്വിറ്റർ) കൗമാരതാരത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയത്. വൈഭവ് ചെറുപ്പവും, നിർഭയനും, സ്ഫോടനാത്മക ബാറ്റിംഗ് ശൈലിയുള്ളവനുമാണെന്നും ക്രിക്കറ്റിന്റെ ഭാവിയാണ് ഈ ഇടംകൈയ്യൻ ബാറ്ററെന്നുമാണ് യൂസഫ് കുറിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘അഫ്രീദിയുമായി താരതമ്യം ചെയ്ത് കുട്ടിയെ നശിപ്പിക്കരുത്’

എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ തിളങ്ങുകയും പിന്നീട് സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ കൊണ്ട് വിമർശനം നേരിടുകയും ചെയ്ത ഷാഹിദ് അഫ്രീദിയുമായി വൈഭവിനെ ഉപമിച്ചത് ആരാധകർക്ക് ഒട്ടും ദഹിച്ചില്ല. യൂസഫിന്റെ ട്വീറ്റിന് താഴെ കടുത്ത ഭാഷയിലാണ് ആരാധകർ പ്രതികരിക്കുന്നത്. ഇത്തരം വിചിത്രമായ താരതമ്യങ്ങള്‍ നടത്തി വൈഭവിനെ ‘പരിഹസിക്കരുതെന്നും’, അനാവശ്യ സമ്മർദ്ദങ്ങളിലേക്ക് തള്ളിവിടരുതെന്നും ആരാധകർ കമന്റുകളില്‍ ആവശ്യപ്പെടുന്നുണ്ട്.

നടപ്പുസീസണില്‍ രാജസ്ഥാൻ റോയല്‍സിനായി തകർപ്പൻ ഫോമിലാണ് വൈഭവ് സൂര്യവംശി. ടൂർണമെന്റില്‍ ഇതുവരെ 15 മത്സരങ്ങളില്‍ നിന്ന് 680 റണ്‍സ് നേടിയ താരം ഓറഞ്ച് ക്യാപ്പ് റേസിലും മുന്നിലാണ്. വൈഭവിന്റെ ബാറ്റിംഗ് മികവ് ഇന്ത്യയില്‍ മാത്രമല്ല ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. അധികം വൈകാതെ തന്നെ താരം ഇന്ത്യൻ ജേഴ്സിയില്‍ അരങ്ങേറുമെന്നാണ് വിലയിരുത്തലുകള്‍.

അഫ്രീദിയുടെ ആ 16-ാം വയസ്സിലെ റെക്കോർഡ്

മുഹമ്മദ് യൂസഫ് ഓർമ്മിപ്പിച്ച 1996 ഒക്ടോബറിലെ ആ പഴയ അഫ്രീദി ചരിത്രവും വാർത്തകളില്‍ നിറയുന്നുണ്ട്. അന്ന് കെനിയക്കെതിരെ വെറും 16-ാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അഫ്രീദി, തന്റെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കക്കെതിരെ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി വെറും 37 പന്തില്‍ നിന്ന് സെഞ്ച്വറി (ആകെ 40 പന്തില്‍ 102 റണ്‍സ്) നേടി ലോക റെക്കോർഡ് കുറിച്ചിരുന്നു. 18 വർഷങ്ങള്‍ക്ക് ശേഷം 2014-ല്‍ ന്യൂസിലൻഡിന്റെ കോറി ആൻഡേഴ്സനാണ് (36 പന്തില്‍ സെഞ്ച്വറി നേടി) ആ റെക്കോർഡ് മറികടന്നത്.

Hot Topics

Related Articles