ഫോട്ടോ: വടയാർ വാഴമന മുട്ടുങ്കലിനും തോട്ടുവക്കത്ത് പുത്തൻതോടിന് കുറുകുകയും സ്ഥാപിച്ച ഓരുമുട്ടുകൾ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജുവിൻ്റെ നേതൃത്വത്തിൽ വൈക്കം ഇറിഗേഷൻ ഓഫീസിനു മുന്നിൽ ജനപ്രതിനിധികൾ ഉപരോധസമരംനടത്തിയപ്പോൾ
ഉദയനാപുരം :വടയാർ വാഴമന മുട്ടുങ്കലിനും തോട്ടുവക്കത്ത് പുത്തൻതോടിന് കുറുകുകയും സ്ഥാപിച്ച ഓരുമുട്ടുകൾ പൊളിച്ചു മാറ്റുന്നതിൽ കാലതാമസം വരുത്തുന്ന മൈനർ ഇറിഗേഷൻ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് വൈക്കം ഇറിഗേഷൻ ഓഫീസിനു മുന്നിൽ ഉദയനാപുരം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഉപരോധസമരംനടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓരുമുട്ട് പൊളിച്ചുനീക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്ന് ഇറിഗേഷൻ അസിസ്റ്റൻ്റ് എൻജിനീയർ ഉറപ്പ് നൽകിയതിന് ശേഷമാണ് സമരപരിപാടി അവസാനിപ്പിച്ചത്. ഉപരോധസമരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി. രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ വി. ബിൻസ്, ആജിഷഉദയകുമാർ, ഷൈലജ സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

