കാമ്പസ് ഓർമ്മകളുടെ തണൽ മരവുമായി പെറ്റൽസ് ഓഫ് ഫിസിക്സ്@51

ഫോട്ടോ :  കോട്ടയം
സിഎംഎസ് കോളേജ്     ബിഎസ്സ്സി ഫിസിക്സ് (1975-78) വിദ്യാർത്ഥികളുടെ പെറ്റൽസ് ഓഫ് ഫിസിക്സ്@51
എന്ന കൂട്ടായ്മ ക്കായി കാമ്പസിൽ പ്രിൻസിപ്പൽ ഡോ അൻജൂ ശോശൻ ജോർജും പിടിഎ പ്രസിഡന്റ് പ്രൊഫ. സി. എ. എബ്രഹാമും ചേർന്ന് തണൽമരം നടുന്നു.   
ഷെറി കെ ഐസക്, രമാ ദേവി, കുര്യൻ കെ തോമസ് കരിമ്പനത്തറയിൽ, ജോർജ് ജോസഫ് മാളിയേക്കൽ, വി പി ഫിലിപ്പ്, ഡോ തോമസ് ബേബി എന്നിവർ സമീപം

Advertisements

കോട്ടയം സിഎംഎസ് കോളേജിലെ 1975-78 കാലത്തെ ബിഎസ്സ്സി ഫിസിക്സ് വിദ്യാർത്ഥികൾ അമ്പത്തൊന്നു വർഷത്തിനുശേഷം പെറ്റൽസ് ഓഫ് ഫിസിക്സ്@51
എന്ന പേരിൽ തണൽമരവും പാട്ടും കൂട്ടും കഥപറച്ചിലുമായി കാമ്പസിൽ വീണ്ടും ഒത്തു ചേർന്നു.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഞ്ഞ പൂക്കളിലെ മധുരം നുകരാൻ പൂമ്പാറ്റകളെ മാടി വിളിക്കുന്ന കുഞ്ഞിലകളുള്ള ഡിവി ഡിവി (Caesalpinia coriaria) തണൽ മരം കാമ്പസ് ഓർമ്മകളുടെ മധുരം പങ്കുവെക്കാനായി കാലാലയത്തിലെത്തിയ അവർക്കായി  ചാപ്പലിനെതിരെ  ലവേഴ്സ് പാത്തിൻ്റെ തുടക്കത്തിൽ പ്രിൻസിപ്പൽ ഡോ അൻജൂ ശോശൻ ജോർജും പിടിഎ പ്രസിഡന്റ് പ്രൊഫ. സി. എ. എബ്രഹാമും ചേർന്ന് നട്ടു.   

അടുത്തയിടെ ഓർമ്മയായ  സതീർത്ഥ്യൻ എസ്ബിഐ കൊച്ചി ഷിപ്‌യാഡ് ബ്രാഞ്ച് റിട്ട ചീഫ് മാനേജർ   സൗത്ത് പാമ്പാടി കൊണ്ടേക്കേരിൽ കെ കെ പോത്തൻ്റെ ഓർമ്മകൾ കൂട്ടുകാർ പങ്കുവച്ചു.

പെറ്റൽസ് ഓഫ് ഫിസിക്സ് വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ജോർജ് ജോസഫ്, കുര്യൻ കെ തോമസ് കരിമ്പനത്തറയിൽ, വി പി ഫിലിപ്പ്, പി മോഹൻ ബാബു, ഡോ തോമസ് ബേബി, ഷെറി കെ ഐസക്, എസ് ശ്രീകുമാരി  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

*ജോർജ് ജോസഫ് മാളിയേക്കൽ* പെറ്റൽസ് ഓഫ് ഫിസിക്സ് അഡ്മൻ
മൊബൈൽ: 97782 85354

Hot Topics

Related Articles