വനിതാ രക്തദാന ക്യാമ്പുമായി ലോക വനിതാ ദിനാചാരണം

പാലാ : സ്റ്റുഡിയോ ഫ്രണ്ട്സ് സ്വാശ്രയ സംഘത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും മരിയൻ മെഡിക്കൽ സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ലോക വനിതാ ദിനാചരണവും വനിതകളുടെ മെഗാ രക്തദാന ക്യാമ്പും നടത്തി.
മരിയൻ മെഡിക്കൽ സെൻ്റർ കോൺഫ്രൻസ് ഹാളിൽ സ്റ്റുഡിയോ ഫ്രണ്ട്സ് സ്വാശ്രയസംഘം പ്രസിഡൻ്റ് എബിൻ ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എം എൽ എ ദിനാചരണവും ക്യാമ്പും ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം
രക്തദാന സന്ദേശവും നടത്തി.

Advertisements

മരിയൻ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർളി ജോസ്, ജനമൈത്രി പോലീസ് എം എൻ അജയകുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ മാത്യു തോമസ്, പി ആർ ഓ സിസ്റ്റർ ബെൻസി എഫ് സി സി, ഡോക്ടർ ലിനറ്റ് പി ഡി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട്, സിസ്റ്റർ റെറ്റി എഫ് സി സി, സിസ്റ്റർ റ്റിൻസി എഫ് സി സി, ഓപ്പറേഷൻ മാനേജർ ബാബു സെബാസ്റ്റ്യൻ,കെ. ആർ. സൂരജ് എന്നിവർ
ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്യാമ്പിൽ മുപ്പതോളം പേർ രക്തം ദാനം ചെയ്തു. വനിതകളോടൊപ്പം കുടുംബാഗംങ്ങളായ പുരുഷന്മാരും രക്തം ദാനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിസ്റ്റർ ആഗ്നസ് എഫ് സി സി, ഡോക്ടർ മാമച്ചൻ , സിസ്റ്റർ ബിൻസി എഫ് സി സി, പി ആർ ഓ വിഷ്ണു, ബ്ലഡ് ഫോറം ഡയറക്ടർമാരായ സജി വട്ടക്കാനാൽ , ഷാജി തകിടിയേൽ,
ഗിരീഷ് കൃഷ്ണൻ, റെജി ചിത്ര, അനീഷ് കൃഷ്ണൻ, ബിജു സി നായർ, തോമസ് ജോർജ്, സതീശൻ സീസൺ , രമേശ് മുരുകൻ,വിഷ്ണു തങ്കച്ചൻ, രാജേഷ് പോണാട് എന്നിവർ ക്യാമ്പിനും പരിപാടികൾക്കും നേതൃത്വം നൽകി.

Hot Topics

Related Articles