വട്ടിയൂർക്കാവില്‍ തന്നെ തോല്‍പ്പിക്കാൻ ബിജെപി കൗണ്‍സിലർമാരടക്കം സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി രഹസ്യപ്രചാരണം നടത്തുന്നു : ഗുരുതരമായ ആരോപണവുമായി കെ മുരളീധരൻ

തിരുവനന്തപുരം: വട്ടിയൂർക്കാവില്‍ തന്നെ തോല്‍പ്പിക്കാൻ ബിജെപി കൗണ്‍സിലർമാരടക്കം സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി രഹസ്യപ്രചാരണം നടത്തുന്നുവെന്ന് കെ മുരളീധരൻ.നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിലെ പ്രതികാരം തീർക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു. അതേസമയം, ആരോപണം ശുദ്ധ അസംബന്ധമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി ആർ ശ്രീലേഖ ആരോപണം തള്ളി. മുരളി തോല്‍വി സമ്മതിച്ചെന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രശാന്തിന്‍റെ പ്രതികരണം.കോണ്‍ഗ്രസ് സംസ്ഥാനത്താകെ ഡീല്‍ ഉയർത്തുമ്പോള്‍ പൊരിഞ്ഞ ത്രികോണപ്പോരുള്ള മണ്ഡലത്തില്‍ കുറച്ചുകൂടി കടുപ്പിക്കുന്നു മുരളി.

Advertisements

തദ്ദേശതെരഞ്ഞെടുപ്പില്‍ വട്ടിയൂ‍ർക്കാവില്‍ ബിജെപി ഒന്നാമതെത്തിയിരുന്നു . മേയർ വിവി രാജേഷ് അടക്കമുള്ള കൗണ്‍സിലർമാർ മണ്ഡലത്തില്‍ നിന്നുള്ളവരാണ്. ബിജെപിയുടെ എ പ്ലസ് സീറ്റില്‍ മെല്ലെപ്പോക്ക് ആരോപിക്കുന്ന മുരളി ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ സംശയനിഴലിലാക്കുന്നു. പല ബിജെപി നേതാക്കളും ആഗ്രഹിച്ച സീറ്റാണ്. പക്ഷെ പ്രചാരണത്തില്‍ ഒരുപ്രശ്നവുമില്ലെന്ന് പറഞ്ഞ് ആർ ശ്രീലേഖ ആരോപണം തള്ളി.ഓരോവോട്ടും ത്രികോണപ്പോരില്‍ നിർണായകമാണ്. ആരോപണത്തിൻറെ അപകടം മണത്താണ് വികെ പ്രശാന്ത് എല്ലാം നിഷേധിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2016ല്‍ കുമ്മനം ജയിക്കാതരിക്കാൻ സിപിഎമ്മും മുരളിക്ക് വോട്ട് മറിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. അന്ന് ഇടത് സ്ഥാനാർത്ഥി ടിഎൻ സീമയുടെ തോല്‍വി അന്വേഷിച്ച പാർട്ടി കമ്മീഷൻ ചില നേതാക്കള്‍ക്കെതിരെ നടപടി എടുത്തിരുന്നു. പിന്നീട് വട്ടിയൂർക്കാവ് വിട്ട് വടകര എംപിയായ മുരളി കഴിഞ്ഞ തവണ നേമത്ത് ഇറങ്ങി. നേമത്ത് കുമ്മനത്തെ ശിവൻകുട്ടി വീഴ്ത്താനുള്ള ഒരു കാരണവും മുരളി പിടിച്ച വോട്ടുകളാണ്. അന്നത്തെ റിവഞ്ച് ബിജെപി തുടരുന്നുവെന്നാണ് മുരളിയുടെ ആക്ഷേപം.

Hot Topics

Related Articles