കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി

ഫോട്ടോ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗം വൈക്കം വ്യാപരഭവനിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. വൈക്കം വ്യാപരഭവനിൽ യൂണിറ്റ് പ്രസിഡൻ്റ് പി. ശിവദാസിന്റെ അധ്യക്ഷതയിൽ നടന്നവാർഷിക യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി എകെ എൻ പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി
എം. ആർ. റെജി കണക്ക് അവതരിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ട്രഷറർ പി.കെ.ജോൺ, യൂണിറ്റ് സെക്രട്ടറി
എൻ.ജി. ബാലചന്ദ്രൻ , ജില്ലാ ട്രഷറർ സജി ജോസഫ്, ജില്ലാ വൈസ് പ്രസിഡൻ്റ് കെ. ജെ. മാത്യു, ജില്ലാ സെക്രട്ടറി എം.എ.അഗസ്റ്റിൻ, വനിത വിംഗ് പ്രസിഡൻ്റ് ഓമന മുരളീധരൻ, യൂണിറ്റ് വൈസ് പ്രസിഡൻ്റുമാരായ എം.പി. സന്തോഷ്,ശിവപ്രസാദ് പിള്ളേച്ചൻസ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles