കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം നടത്തി

ചിത്രം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റ് വാർഷിക പൊതുയോഗം കൊച്ചി നിയോജകമണ്ഡലം പ്രസിഡൻറ് ഡിലൈറ്റ് പോൾ ഉദ്ഘാടനം ചെയ്യുന്നു

Advertisements

കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം നടന്നു. ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്ക് സെഞ്ച്വനറി ഹാളിൽ നടന്ന സമ്മേളനം കൊച്ചി നിയോജകമണ്ഡലം പ്രസിഡണ്ടും ജില്ലാ വൈസ് പ്രസിഡണ്ടുമായ ഡിലൈറ്റ് പോൾ ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡൻറ് റിഡ്ജൻ റിബല്ലോ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് എം സി പോൾസൺ, കൊച്ചി നിയോജകമണ്ഡലം ആക്ടിംഗ് ജനറൽ സെക്രട്ടറി എ എസ് യേശുദാസ് , മണ്ഡലം വൈസ് പ്രസിഡൻറ് കെ വി തമ്പി , യൂണിറ്റ് ജനറൽ സെക്രട്ടറി വിനു വർഗീസ്, ട്രഷറർ എം ജെ ജോൺസൺ, സ്റ്റീഫൻ മാർട്ടിൻ, ഷിബു പത്രോസ് എന്നിവർ സംസാരിച്ചു. 2026 2028 കാലയളവിലെ പ്രസിഡണ്ടായി നിലവിലുള്ള പ്രസിഡൻറ് റിഡ്ജൻ റിബല്ലോയെയും ജനറൽ സെക്രട്ടറിയായി വിനു വർഗീസിനെയും ട്രഷററായി എം ജെ ജോൺസിനെയും വീണ്ടും തിരഞ്ഞെടുത്തു സ്റ്റീഫൻ മാർട്ടിൻ, ഷിബു പത്രോസ്, ജോബ്സൺ ഡിസൂസ ,
സിനി പി കെ സജിമോൻ കെ എസ് , ബോബൻ കുര്യാക്കോസ്, ജോസി റിബല്ലോ എന്നിവരെ ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു

Hot Topics

Related Articles