വാഴൂർ പള്ളി വലിയ പെരുന്നാൾ പ്രദക്ഷിണം ഞായറാഴ്ച

പുളിക്കൽ കവല : വാഴൂർ പള്ളിയിലെ വലിയ പെരുന്നാളിനോടനുബന്ധിച്ചുള്ള വലിയ പ്രദക്ഷിണം ഞായറാഴ്ച.

Advertisements

28 ന് 8 ന് വിശുദ്ധ കുർബാന ഫാ. കു റിയാക്കോസ് മാണി കന്നുകുഴിയിൽ വൈകിട്ട് 5.30 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയെ പള്ളിയുടെ പ്രധാന കവാടത്തിൽ സ്വീകരിക്കും.തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാനമസ്കാരം ,വലിയ പെരുന്നാൾ സന്ദേശം ഫാ. അനൂപ് ഏബ്രഹാം മാനേജർ പാമ്പാടി മാർ കുറിയാക്കോസ് ദയറാ 7.30 ന് വൈദികരുടെ കബറിങ്കലും സെമിത്തേരിയിലും പ്രത്യേക പ്രാർത്ഥന. 8 ന് ചരിത്രപ്രസിദ്ധമായ വലിയ പ്രതിക്ഷണം പള്ളിയുടെ പ്രധാന കവാടത്തിലുള്ള 89 കൽപ്പടവുകളിറങ്ങി പുളിക്കൽ കവലയിൽ എത്തുന്ന പ്രതിക്ഷണത്തെ പൗരാവലിയും ജനസമൂഹവും വ്യാപാരി വ്യവസായികളും ചേർന്ന് സ്വീകരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് വിവിധ ആരാധനാലയങ്ങളുടെയും സംഘടനകളുടെയും സ്വീകരണത്തിനു ശേഷം അങ്ങാടി ചുറ്റി സെൻട്രൽ ജംഗ്ഷൻ വഴി പള്ളിയിൽ തിരികെ എത്തും 9:30 ന് പരിശുദ്ധ കാതോലിക്കാ ബാവാ ശ്ലൈഹിക വാഴ് വ് നൽകും.പ്രധാന ദിനമായ 29ന് 7ന് പ്രഭാത നമസ്കാരം 8 ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന 9 ന് പെരുന്നാൾ സന്ദേശം, പെരുന്നാൾ പ്രദക്ഷിണം 10 ന് മാർ ഗ്രിഗോറിയോസ് കുരിശിങ്കലേക്ക് പ്രദക്ഷിണം, ശ്ലൈഹിക വാഴ് വ് ,നേർച്ച വിതരണം സ്നേഹവിരുന്ന്.

Hot Topics

Related Articles