ന്യൂസ് ഡെസ്ക് : വാഹനപ്രേമികള്‍ക്ക് ഇതിനോടുള്ള പ്രിയം കൂടുന്നു, എത്ര രൂപ മുടക്കാനും തയ്യാര്‍, റെക്കോര്‍ഡ് കുറിച്ച് ഓണ്‍ലൈൻ ലേലംവാഹനങ്ങള്‍ മനുഷ്യരുടെ ജീവിതശൈലിയെ മാത്രമല്ല, അവരുടെ വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കും എന്ന് വിശ്വസിക്കുന്ന കാലത്ത് ഇഷ്ടപ്പെട്ട നമ്ബർ പ്ലേറ്റുകള്‍ക്കു പോലും വലിയ വില നല്‍കുന്ന പ്രവണത ഇന്ത്യയില്‍ വർദ്ധിച്ചുവരുന്നുണ്ട്.ചിലർ നമ്ബർ പ്ലേറ്റുകള്‍ തങ്ങളുടെ സ്റ്റാറ്റസ് സിംബലായി കാണുമ്ബോള്‍ മറ്റു ചിലർ ഭാഗ്യം ലഭിക്കുമെന്ന് കരുതി ചില പ്രത്യേക നമ്ബരുകള്‍ തിരഞ്ഞെടുക്കുന്നു.
ബുധനാഴ്ചച ഹരിയാനയില്‍ ഓണ്‍ലൈൻ ലേലത്തിലൂടെ നടന്ന ഒരു നമ്ബർ പ്ലേറ്റിന്റെ വില്‍പന അത്തരത്തില്‍ ശ്രദ്ധപിടിച്ചുപറ്റുന്നതാണ്. 1.17 കോടി രൂപയ്‌ക്കാണ് ‘HR88B8888’ എന്ന നമ്ബർ പ്ലേറ്റ് വിറ്റുപോയത്. ഇന്ത്യയില്‍ ഇതുവരെ ഒരു നമ്ബർ പ്ലേറ്റിന് ലഭിച്ച ഏറ്റവും ഉയർന്ന വിലയാണിത്. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച ഓണ്‍ലൈൻ ലേലം തിങ്കളാഴ്‌ച രാവിലെ വരെ നീണ്ടുനിന്നു. 50000 രൂപ അടിസ്ഥാനവിലയില്‍ തുടങ്ങിയ ലേലം ക്രമാനുഗതമായി വർദ്ധിക്കുകയായിരുന്നു. ഈ നമ്ബറിന് പ്രത്യേക ശ്രദ്ധ ലഭിച്ചതിന് കാരണം അതിന്റെ രൂപഭംഗി തന്നെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നമ്ബർ പ്ലേറ്റിലെ അക്കങ്ങള്‍ക്ക് പുറമെ ‘B’ എന്ന അക്ഷരവും ഒരുപോലെ തോന്നിപ്പിക്കുന്നതിനാല്‍ ഇത് ഭാഗ്യം കൊണ്ട് വരുമെന്ന് ചിലർ വിശ്വസിക്കുന്നു.ഹരിയാനയുടെ ഔദ്യോഗിക പോർട്ടലിലൂടെ വിഐപി നമ്ബർ പ്ലേറ്റുകള്‍ക്കായി വർഷങ്ങളായി നടക്കുന്ന ലേലത്തില്‍ ആവശ്യക്കാർ ഏറെയാണ്. ഫാൻസി നമ്ബർ പ്ലേറ്റുകളോടുള്ള പ്രിയം ഹരിയാനയില്‍ മാത്രം ഒതുങ്ങുന്നതല്ല. ഈ വർഷം ആദ്യം കേരളത്തിലെ ശതകോടീശ്വരനായ വേണു ഗോപാലകൃഷ്‌ണൻ 45.99 ലക്ഷം രൂപ മുടക്കിയാണ് തന്റെ ആഡംബര കാറിനുള്ള ഫാൻസി നമ്ബർ സ്വന്തമാക്കിയത്. ജെയിംസ് ബോണ്ടിന്റെ ‘007’ എന്ന കോഡിനോടുള്ള തന്റെ ആരാധനയുടെ അടയാളമായിട്ടാണ് ‘KL 07 DG 0007’ എന്ന നമ്ബർ പ്ലേറ്റ് അദ്ദേഹം സ്വന്തമാക്കിയത്.


