ഒറ്റദിനം കെഎസ്‌ആര്‍ടിസിക്ക് ലഭിച്ചത് 9.29 കോടി രൂപ;മന്ത്രി ഗണേഷ് കുമാറിന്റെ പരിഷ്കാരം ഫലം കണ്ടു തുടങ്ങി

തിരുവനന്തപുരം: ഓപ്പറേഷണല്‍ റവന്യുവില്‍ ഏറ്റവും മികച്ച നേട്ടവുമായി കെ.എസ്.ആർ.ടി.സി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഓപ്പറേഷണല്‍ റവന്യു ആയ 9.29 കോടി രൂപയാണ് നവംബർ 24ന് കെ.എസ്.ആ‍ർ.ടി.സിക്ക് ലഭിച്ചത്.ഇതിനു മുൻപ് സെപ്തംബർ എട്ടിന് 10.19 കോടി രൂപയും ഒക്ടോബർ ആറിന് 9.41 കോടി രൂപയും ലഭിച്ചിരുന്നു. അസാദ്ധ്യമെന്ന് കരുതുന്നതെന്തും കൂട്ടായ പരിശ്രമത്തിലൂടെ നേടാനാകുമെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.പി.എസ് . പ്രമോജ് ശങ്കർ പറഞ്ഞു.

Advertisements

പരമാവധി ജീവനക്കാരെ നിയോഗിച്ചും ഓഫ് റോഡ് കുറച്ചും കൃത്യമായ ഷെഡ്യൂള്‍ പ്ലാനിംഗ് നടത്തിയും ഓണ്‍ലൈൻ റിസർവേഷൻ, പാസഞ്ചർ ഇൻഫർമേഷൻ തുടങ്ങി എല്ലാ മേഖലയിലും കാലാനുസൃതമായ, ഗുണകരമായ മാറ്റങ്ങള്‍ വരുത്തിയും ആധുനിക സൗകര്യങ്ങളോട് കൂടിയ ആകർഷകമായ ബസുകള്‍ ഉപയോഗിച്ച്‌ സർവീസുകള്‍ ആരംഭിച്ചും കെ.എസ്.ആ‍ർ.ടി.സി മുന്നേറുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തില്‍ മികച്ച രീതിയിലുള്ള ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിലൂടെ സമീപഭൂമിയില്‍ തന്നെ കെ,എസ്,ആ‍ർ.ടി.സിക്ക് സ്വയം പര്യാപ്ത സ്ഥാപനമായി മാറാനാകും എന്ന് പ്രതീക്ഷിക്കുന്നു. ഇതിന് വേണ്ടി മാതൃകാപരമായി പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ട ജീവനക്കാരെയും സൂപ്പർവൈസർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles