വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യുപി സ്കൂളിൽ പ്രവേശനോത്സവം നടത്തി

പാലാ : വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യുപി സ്കൂളിൽ ആഘോഷപൂർവ്വമായ പ്രവേശനോത്സവം നടത്തി. അസിസ്റ്റൻറ് സ്കൂൾ മാനേജർ
റവ: ഫാ. മാത്യു പനങ്ങാട്ട് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ
ജീനസ് നാഥ് (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, രാമപുരം) ഉദ്ഘാടന കർമ്മം നിർവഹിക്കുകയും
മിനി ആന്റണി (വാർഡ് മെമ്പർ) എൽ എസ് എസ് ,യു എസ് എസ് വിദ്യാർത്ഥികളെ ആദരിക്കുകയും
രാമപുരം മദർ സുപ്പീരിയർ റവ:സി. മെറിൻ ചിറയാത്ത് നവാഗതരെ സ്വീകരിക്കുകയും
സി. ഡോണ എസ് എച്ച് (സ്കൂൾ ഹെഡ്മിസ്ട്രസ്സ്), ജോസ് പുറവക്കാട്ട് (പി ടി എ പ്രസിഡൻ്റ്) , ടെൽജി ജോമോൻ ( എം പി ടി എ പ്രസിഡൻറ്) എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും മധുര പലഹാരങ്ങൾ നൽകി നവാഗതരെ സ്വാഗതം ചെയ്യുകയും ചെയ്തു.

Advertisements

Hot Topics

Related Articles