വിവേകോദയം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

                                       കോട്ടയം: വിവേകോദയം ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്   ചെയർമാൻ പി.എൻ.ദേവരാജൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കലും നിർവ്വഹിച്ചു.കോട്ടയം എസ്.എൻ.ഡി.പി.യൂത്ത്മൂവ്മെൻറ് യൂണിയൻ മുൻകാല ഭാരവാഹികളെ ആദരിക്കലും ഗോൾഡൻ ജൂബിലി ഡയറക്ടറിയുടെ പ്രകാശനവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.നിർവ്വഹിച്ചു.

Advertisements

എസ്.എൻ.ഡി.പി.യോഗം കൗൺസിലർ ഏ.ജി.തങ്കപ്പൻ വിവേകോദയം ട്രസ്റ്റിൻ്റെ ഉദ്ഘാടനവും മുഖ്യ പ്രസംഗവും നടത്തി. 2026 ലെ വിവേകോദയം ട്രസ്റ്റിൻ്റെ ഡേറ്റ് കലണ്ടറിൻ്റെ പ്രകാശനം കോട്ടയം എസ്.എൻ.ഡി.പി.യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ നിർവ്വഹിച്ചു. ശിവഗിരിമഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡൻ്റ് രതീഷ് ജെ.ബാബു, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ കോട്ടയം യൂണിയൻ പ്രസിഡൻ്റ് പി.ജി.രാജേന്ദ്രബാബു, എസ്.എൻ.ഡി.പി.യൂത്ത്മൂവ്മെൻ്റ് കോട്ടയം യൂണിയൻ വൈസ് പ്രസിഡൻ്റ് എസ്.സനോജ്, എസ്.എൻ.ഡി.പി. വനിതാസംഘം കോട്ടയം യൂണിയൻ പ്രസിഡൻ്റ് ഇന്ദിരാ രാജപ്പൻ, ശ്രീനാരായണ എംപ്ലോയിസ് ഫോറം കോട്ടയം യൂണിയൻ പ്രസിഡൻ്റ് ശ്രീദേവ് കെ.ദാസ്, എസ്.എൻ.ഡി.പി.യോഗം സൈബർ സേന കോട്ടയം യൂണിയൻ ചെയർമാൻ ജിനോ പി.ഷാജി, വിവേകോദയം ട്രസ്റ്റ് ലീഗൽ അഡ്വൈസർ അഡ്വ.ശാന്താറാം റോയി തോളൂർ, ട്രസ്റ്റ് ട്രഷറർ വി.എസ്.ശ്രീജിത്ത്കുമാർ, ജോയിൻ്റ് സെക്രട്ടറി പി.കെ.ഷാജിമോൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.

വിവേകോദയം ട്രസ്റ്റ് സെക്രട്ടറി റ്റി.റ്റി.പ്രസാദ് സ്വാഗതവും വൈസ് ചെയർമാൻ റിജേഷ് സി.ബ്രീസ് വില്ല കൃതഞ്ജതയും പറഞ്ഞു.

Hot Topics

Related Articles