ഞങ്ങളുടെ സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യരുത്‌ ; അസാധാരണമായ പ്രചാരണ രീതിയുമായി കോൺഗ്രസ് നേതാക്കൾ 

ബന്‍സ്വാര: അസാധാരണമായ ഒരു തെരഞ്ഞെടുപ്പു പ്രചാരണമാണ്, രാജസ്ഥാനിലെ ബന്‍സ്വാരയില്‍. സ്വന്തം സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യരുതെന്ന് അഭ്യര്‍ഥിച്ച്‌ വീടുകള്‍ കയറി ഇറങ്ങുകയാണ്, ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗോത്രവിഭാഗങ്ങള്‍ക്കു പ്രാമുഖ്യമുള്ള മണ്ഡലത്തില്‍ അവസാന നിമിഷം ഭാരത് ആദിവാസി പാര്‍ട്ടിയുമായി (ബിഎപി) സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനമാണ്, കാര്യങ്ങള്‍ ഈ നിലയില്‍ എത്തിച്ചത്. ബന്‍സ്വാരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നേരത്തെ അരവിന്ദ് ദാമോറിനെ പ്രഖ്യാപിച്ചിരുന്നു. അരവിന്ദ് പ്രചാരണം തുടങ്ങിയ ശേഷമാണ് പാര്‍ട്ടി ബിഎപിയുമായി ധാരണയുണ്ടാക്കിയത്. ധാരണ പ്രകാരം പൊതു സ്ഥാനാര്‍ഥിയായി രാജ്കുമാര്‍ റാവുതിനെ നിശ്ചയിച്ചു. എന്നാല്‍ അരവിന്ദ് ആവട്ടെ പിന്‍മാറാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് കോണ്‍ഗ്രസ് വെട്ടിലായത്.

അമേഠിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് റോബര്‍ട്ട് വാധ്ര ഇത്തവണ വേണമെന്നാണ് എന്നാണ് പോസ്റ്ററിലെ വാചകം. ഗാന്ധി കുടുംബം കാലങ്ങളായി മത്സരിച്ചു വരുന്ന മണ്ഡലമാണ് അമേഠി. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് രാഹുല്‍ മണ്ഡലംഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹം പരന്നത്.മുമ്പ് സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ അമേഠിയില്‍ നിന്നും മത്സരിച്ചു വിജയിച്ചിട്ടുണ്ട്. അമേഠിയില്‍ മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചിട്ടുള്ളത്. മെയ് 20 ന് അഞ്ചാംഘട്ടത്തിലാണ് അമേഠിയില്‍ വോട്ടെടുപ്പ് നടക്കുക.

Hot Topics

Related Articles