മൂലേടം: വ്യാപാരി വ്യവസായി ഏകോപന സമിതി മൂലവട്ടം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2026-28 വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിറ്റ് പ്രസിഡൻ്റ് ജിമ്മി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എബി.സി.കുര്യൻ വരണാധികാരിയായിരുന്നു. യൂണിറ്റ് പ്രസിഡണ്ടായി ലിബിൻ ചെറിയാനെയും യൂണിറ്റ് ജനറൽ സെക്രട്ടറിയായി രാധാകൃഷ്ണനെയും ട്രഷററായി ഹരിദാസിനെയും തിരഞ്ഞെടുത്തു. ജില്ലാ യൂത്ത് വിങ് പ്രസിഡൻറ് ജിന്തു കുര്യൻ, ഷിബു മൂലേടം എന്നിവർ പ്രസംഗിച്ചു.
Advertisements


