കേരളത്തില്‍ മഴ ശക്തമാകുന്നു:സെൻയാർ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കാം;സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി ശക്തിയാർജിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യുഎഇ നിർദേശിച്ച ‘സെൻയാർ’ എന്നാണ് ഈ ചുഴലിക്കാറ്റിന് പേര് നൽകിയത്.അതിനിടെ, തെക്കുകിഴക്കൻ അറബിക്കടലിലും മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഈ ഇരട്ട കാലാവസ്ഥാ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, കേരളത്തിൽ തുടർന്നും ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Advertisements

തിങ്കളാഴ്ച സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലർട്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ട് തുടരും.മഴയ്‌ക്കൊപ്പം മണിക്കൂറിൽ ഏകദേശം 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകി. അതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Hot Topics

Related Articles