കോട്ടയം: ലോക റെക്കോർഡ് ലക്ഷ്യമിട്ടുള്ള ജാഗ്രത ന്യൂസ് ലൈവും മെന്റോര ഇവന്റ്‌സും ചേർന്ന് ഒരുക്കുന്ന കുട്ടികൾക്കായുള്ള നിറം കളറിംങ് മത്സരത്തിന്റെ രണ്ടാം ഘട്ട മത്സരം ഒക്ടോബർ 25 ശനിയാഴ്ച കോട്ടയം പാക്കിൽ സെന്റ് തെരേസാസ് ഇ.എം.യുപി സ്‌കൂളിൽ നടക്കും. പരിപാടിയുടെ രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്. ആദ്യ റൗണ്ട് മത്സരം കഴിഞ്ഞ 18 ന് കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എ.വി.എൽപി സ്‌കൂളിലാണ് നടന്നത്. പരിപാടിയുടെ രജിസ്‌ട്രേഷൻ ഈ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്ന ഗൂഗിൾ ഫോം വഴിയും, ശനിയാഴ്ച പാക്കിൽ സെന്റ് തെരേസാസ് ഇ.എം.യുപി സ്‌കൂളിൽ നേരിട്ട് എത്തിയും ചെയ്യാം.
രാവിലെ 09.30 നാണ് പരിപാടികൾക്ക് തുടക്കമാകുക. മാതാപിതാക്കൾക്ക് ആയി മോട്ടിവേഷൻ ക്ലാസും നടക്കും. ലോകറെക്കോർഡ് കളറിംങ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടിയുടെ രണ്ടാം ഘട്ടമായാണ് ശനിയാഴ്ച പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നാല് കാറ്റഗറികളിലായാണ് മത്സരം നടക്കുന്നത്. ആദ്യ കാറ്റഗറിയിൽ അങ്കണവാടി കുട്ടികൾക്കു മത്സരിക്കാം. സംഘാടകർ നൽകുന്ന ചിത്രങ്ങൾക്ക് ക്രയോൺസ് ഉപയോഗിച്ച് നിറം നൽകുകയാണ് കുട്ടികൾ ചെയ്യേണ്ടത്. രണ്ടാം കാറ്റഗറിയിൽ എൽ.കെ.ജി – യു.കെ.ജി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. സംഘാടകർ നൽകുന്ന ചിത്രങ്ങൾക്ക് ക്രയോൺസ് ഉപയോഗിച്ച് നിറം നൽകുകയാണ് ഈ തലത്തിൽ കുട്ടികൾ ചെയ്യേണ്ടത്. മൂന്നാം കാറ്റഗറിയിൽ ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്കാണ് മത്സരം നടക്കുക. സംഘാടകർ നൽകുന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ ചിത്രം വരച്ച ശേഷം വാട്ടർ കളർ നൽകുകയാണ് ചെയ്യണ്ടത്. നാലാം കാറ്റഗറിയിൽ മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്കാണ് മത്സരം നടക്കുക. ഈ കാറ്റഗറിയിലും കുട്ടികൾക്ക് വിഷയം നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ ചിത്രം വരച്ച് കുട്ടികൾ നിറം നൽകണം. ക്രയോൺസ്, വാട്ടർകളർ എന്നിവ കുട്ടികൾ കയ്യിൽ കരുതണം. വരയ്ക്കാൻ ആവശ്യമായ പേപ്പർ സംഘാടകർ വിതരണം ചെയ്യും. അൻപത് രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും മെഡലും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്കും, രജിസ്‌ട്രേഷൻ ഫോമിനുമായി – ഫോൺ: +918089833475 , +917034308532. വാട്‌സപ്പ് : 7994301992


