കോട്ടയം: ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിൽ ഇൻസൈറ്റ് 2025 വോക്കത്തോണുമായി വാസൻ ഐ. കെയർ സെന്ററും ജോയ് മാളും ഏറ്റുമാനൂർ മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടും കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡും ചേർന്ന് കോട്ടയം നഗരത്തിൽ വാക്കത്തോൺ നടത്തി. കോട്ടയം ജോയ് മാളിൽ നിന്നും ആരംഭിച്ച വാക്കത്തോൺ മാൾ ഓഫ് ജോയ് മാനേജർ റോബിൻ തമ്പി ഫ്ളാഗ് ഓഫ് ചെയ്തു. വാസൻ ഐ കെയർ സെന്റർ ഹെഡ് എ.ദിവ്യ സ്വാഗതം ആശംസിച്ചു. തുടർന്ന് ഏറ്റുമാനൂർ മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ ആന്റ് ടെക്നോളജിയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാൾ ഓഫ് ജോയിയിൽ നിന്നും ആകാശപ്പാത വഴി തിരുനക്കര മൈതാനം ചുറ്റിയ യാത്ര ഗാന്ധിസ്ക്വയറിൽ എത്തി. തുടർന്ന് ചേർന്ന സമ്മേളനത്തിൽ മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ ആന്റ് ടെക്നോളജിയിലെ വിദ്യാർത്ഥികൾ ഫ്ളാ്ഷ് മോബും, കാഴ്ചയുടെ പ്രാധാനം വിളിച്ചോതുന്ന മൈമും നടത്തി. തുടർന്ന് ചേർന്ന സമ്മേളനത്തിൽ പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യാതിഥിയായി പങ്കെടുത്തു. യോഗം ജോളി സിൽക്ക്സ് മാനേജർ അനീഷ് ഉദ്ഘാടനം ചെയ്തു. മാൾ ഓഫ് ജോയി എച്ച്.ആർ മാനേജർ സാം, മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഹിൽഡ വർഗീസ് , ജാഗ്രത ന്യൂസ് ലൈവ് ന്യൂസ് എഡിറ്ററും ഡയറക്ടറുമായ രാകേഷ് കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിച്ച്ു സംസാരിച്ചു.
ലോക കാഴ്ച ദിനാചരണം: കോട്ടയം നഗരത്തിൽ ഇൻസൈറ്റ് 2025 വോക്കത്തോണുമായി വാസൻ ഐ. കെയർ സെന്ററും ജോയ് മാളും ഏറ്റുമാനൂർ മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടും


