വനം ഭേദഗതി ബിൽ : പിൻവലിച്ച സംസ്ഥാന സർക്കാരിനെയും കേരള കോൺഗ്രസ്(എം) പാർട്ടി ചെയർമാൻ ശ ജോസ് കെ മാണിക്കും അഭിവാദ്യങ്ങൾ അർപ്പിച്ച് കേരള കോൺഗ്രസ്

തിരുവല്ല : കേരള കോൺഗ്രസ് (എം )തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വന നിയമ ഭേദഗതി ബിൽ പിൻവലിച്ച എൽഡിഎഫ് സർക്കാരിനും, അതിന് സമ്മർദ്ദം ചെലുത്തിയ കേരള കോൺഗ്രസ്(എം) പാർട്ടി ചെയർമാൻ ശ ജോസ് കെ മാണിക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് തിരുവല്ല ടൗണിൽ പ്രകടനം നടത്തി. തുടർന്ന് നിയോജകമണ്ഡലം പ്രസിഡണ്ട് സാം കുളപ്പുള്ളിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് ജില്ലാ പ്രസിഡൻറ് സജി അലക്സ് ഉദ്ഘാടനം ചെയ്തു പാർട്ടിയുടെ ഉന്നത അധികാര സമിതി അംഗങ്ങളായ ചെറിയാൻ പോളച്ചിറക്കൽ, ടി ഓ എബ്രഹാം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ സിറിയക് ചാഴിക്കാടൻ, പാർട്ടി ജില്ലാ ഭാരവാഹികളായ ജേക്കബ് മാമൻ വട്ടശ്ശേരിൽ, സോമൻ താമരച്ചാലിൽ, രാജീവ് വഞ്ചിപ്പാലം, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ബിനിൽ തേക്കും പറമ്പിൽ,രാജേഷ് കാടമുറി, ജെയിംസ് കണ്ടങ്കരി, ബിജു നൈനാൻ മരുതുക്കുന്നേൽ, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എബ്രഹാം തോമസ് യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ ജോജി പി തോമസ്, അഡ്വ ദീപക് മാമൻ മത്തായി, ,ജനപ്രതിനിധികളായ, തോമസ് വഞ്ചിപ്പാലം, ലിൻഡ ജേക്കബ്, ബിന്ദു റെജികുരുവിള , ഷർമിള സുനിൽ, റെജി കുരുവിള, മണ്ഡലം പ്രസിഡന്റുമാരായ ബാബു പുല്ലേരിക്കാട്ടിൽ, വി എം യോഹന്നാൻ, ലിറ്റി എബ്രഹാം, പോൾ മാത്യു, നേതാക്കളായ, അഡ്വ: ജേക്കബ് കെ ഇരണക്കൽ,സജു സാമുവൽ, ബിജു തുടങ്ങിപറമ്പിൽ,അഡ്വ ഷോണു രാജ്,രാജേഷ് തോമസ്, നരേന്ദ്രൻ,ജോർജ് മാത്യുപുഞ്ചക്കാല , റോയ് കണ്ണോത്ത്, ലാലു രാജ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles