അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്ക് ജില്ലയിൽ ഏറെക്കുറെ പൂർണ്ണം; 80 % ജീവനക്കാരും പണിമുടക്കിയെന്ന് സെറ്റോ 

കോട്ടയം : തുർച്ചയായി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സെറ്റോയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തിയ  പണിമുടക്ക് കോട്ടയം ജില്ലയിൽ ഏറെക്കുറെ പൂർണ്ണം. 80% ജീവനക്കാരും പണിമുടക്കിൽ പങ്കാളികളായെന്ന് സെറ്റോ ജില്ലാ കമ്മറ്റി പറഞ്ഞു. കളക്ട്രേറ്റ് , വിവിധ താലൂക്ക് ഓഫീസുകൾ എന്നിവടങ്ങളിൽ ചുരുക്കം ജീവനക്കാരാണ് ഹാജരായത്. 90% വില്ലേജ് ഓഫീസുകളും ജില്ലയിൽ അടഞ്ഞു കിടന്നു. 

Advertisements

കൃഷി ഭവനുകൾ , മൃഗാശുപത്രി , എന്നിവയുടെ പ്രവർത്തനവും തടസപ്പെട്ടു. എം.ജി യൂണിവേഴ്സിറ്റിയിൽ 60 % ൽ അധികം ജീവനക്കാരും പണിമുടക്കി. എയ്ഡഡ് സ്കൂളുകളിൽ 80% അദ്ധ്യാപകരും പണിമുടക്കി. പണിമുടക്കിയ ജീവനക്കാർ ഓഫീസ് കോംപ്ലക്സുകളിൽ പ്രകടനവും യോഗവും നടത്തി. കളക്ട്രേറ്റിൽ നടന്ന പ്രകടനത്തിൽ നൂറ് കണക്കിന് ജീവനക്കാർ അണിചേർന്നു. പ്രകടനം തടസപ്പെടുത്തുവാനുള്ള എൻ ജി ഒ യൂണിയൻ പ്രവർത്തകരുടെ ശ്രമം നേരിയ സംഘർഷത്തിന് കാരണമായി. തുടർന്ന് കളക്ട്രേറ്റ് പ്രധാന കവാടം ഉപരോധിച്ച് ജീവനക്കാർ റോഡിൽ കുത്തി ഇരുന്നു. തുടർന്ന് നടന്ന യോഗം ഐ എൻ റ്റി യു സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. പി ഐ.ജേക്കബ്സൺ, വി പി ബോബിൻ , റോണി ജോർജ് , സതീഷ് ജോർജ് , രാജേഷ് , ജയശങ്കർ പ്രസാദ് , സോജോ തോമസ് , മനോജ് വി പോൾ , ജോബിൻ ജോസഫ് , മേബിൾ , വിപിൻ ചാണ്ടി , സിജിനിമോൾ എന്നിവർ പ്രസംഗിച്ചു.

പണിമുടക്കിൽ പങ്കാളിയായ മുഴുവൻ ജീവനക്കാരും  സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യവും കൺവീനർ ജോബിൻ ജോസഫും അഭിനന്ദിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, പതിനൊന്നാം ശബള പരിഷ്ക്കര കുടിശിക അനുവദിക്കുക , 19% ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥിക്കുക, മെഡിസെപ്പ് കുറ്റമറ്റതാക്കുക , ആശ്രിത നിയമനം അട്ടിമറിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.