പത്തനംതിട്ട : മൈലപ്ര സേക്രഡ് ഹാർട്ട് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ റ്റി റ്റി സി വിദ്യാർത്ഥികളുടെ സാമൂഹ്യ സന്ബർക്ക സഹവാസ ക്യാമ്പ് കോളജിൽ ആരംഭിച്ചു.ക്യാന്ബിന്റെ ആദ്യ ദിവസം തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ കീഴിൽ കോന്നിയിൽ പ്രവർത്തിക്കുന്ന റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷ പരിശീലനം നടത്തി.ഡോ ജോൽസന്യ നായർ നേതൃത്വം നൽകിയ പരിശീലന പരിപാടിയിൽ ശ്രീ അവിരാ ചാക്കോ ആമുഖ പ്രഭാഷണം നടത്തി,ഡോ:അപർണ സുരേഷ്,ഡോ ആതിര ബെന്നി എന്നിവർ ക്ളാസുകൾ നയിച്ചു.പ്രിൻസപ്പൾ ഷേർലി ജോൺ പ്രസംഗിച്ചു
Advertisements