തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പുതിയതായി ആരംഭിച്ച കോഡ് സ്ട്രോക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു

തിരുവല്ല : മെഡിക്കൽ മിഷൻ ആശുപത്രിയിൽ പുതിയതായി ആരംഭിച്ച കോഡ് സ്ട്രോക്ക് പദ്ധതിയുടെ ഉദ്ഘാടനം ടി എം എം മെഡിക്കൽ ഡയറക്ടർ കേണൽ ഡോ. ഡെന്നിസ് എബ്രഹാം നിർവഹിച്ചു. പക്ഷാഘാതം നേരത്തെ തിരിച്ചറിയുന്നതും ത്രോംബോലിസിസ് ചികിത്സ നാലര മണിക്കൂറുകൾക്കുള്ളിൽ നൽകുന്നതും രോഗികൾക്ക് വളരെ ഗുണം ചെയ്യുമെന്ന് സീനിയർ ന്യൂറോളജിസ്റ്റുകളായ ഡോ. ശീതൾ എസ്, ഡോ. നിഖിൽ ഗ്ലാഡ്സൺ എന്നിവർ അഭിപ്രായപ്പെട്ടു. വിവിധ തരം സ്ട്രോക്കുകളെക്കുറിച്ചും അവയുടെ ചികിത്സാരീതികളെക്കുറിച്ചും പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സാം എബ്രഹാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

Advertisements

Hot Topics

Related Articles