കോട്ടയം: സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ജാഗ്രത ന്യൂസ് ലൈവ് പഞ്ചായത്തുകളിലേയ്ക്കും എത്തുന്നു. ജാഗ്രത ന്യൂസ് ലൈവും സെൽഫോണിക്‌സ് കോട്ടയവും സംയുക്തായാണ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിക്കുന്നത്. പനച്ചിക്കാട് പഞ്ചായത്തിൽ മെയ് 21 നാണ് ക്ലാസ് നടക്കുക. വൈകിട്ട് മൂന്നിന് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ഉദ്ഘാടനം ചെയ്യും. കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ തോമസ് ക്ലാസെടുക്കും. ജാഗ്രത ന്യൂസിന്റെയും സെൽഫോണിക്‌സ് കോട്ടയത്തിന്റെയും സാമൂഹിക പ്രതിബന്ധതാ പരിപാടിയുടെ ഭാഗമായാണ് ക്ലാസ് നടത്തുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഡിജിറ്റൽ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ നറക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് മെഗാ ഡിജിറ്റൽ സമ്മാനവും ഒരുക്കിയിട്ടുണ്ട്.
കോട്ടയം പനച്ചിക്കാട്ട് ജാഗ്രത ന്യൂസും സെൽഫോണിക്‌സ് കോട്ടയവും ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് മെയ് 21 ന്; ക്ലാസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഡിജിറ്റൽ സമ്മാനം ഉറപ്പ്; നറക്കിട്ടെടുക്കുന്ന ഭാഗ്യ ശാലിയ്ക്ക് മെഗാ സമ്മാനം


