കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴയിൽ നിന്നും പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ലെന്ന് പരാതി; കാണാതയത് ബന്ധുക്കളുമായുള്ള സ്വത്ത് തർക്കത്തിൽ പരാതി നൽകിയ ശേഷം ; കേസെടുത്ത് ഏറ്റുമാനൂർ പൊലീസ്

കോട്ടയം: ഏറ്റുമാനൂരിൽ അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അതിരമ്പുഴ പഞ്ചായത്ത് 20 ആം വാർഡ് അംഗമായ ഐസി സാജയെും, മക്കളായ അമലയെയും അമയയേയുമാണ് കാണാതായതായി പരാതി ഉയർന്നിരിക്കുന്നത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐസിയുടെ ഭർത്താവ് സാജൻ നേരത്തെ മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഭർത്താവിന്റെ ബന്ധുക്കളിൽ നിന്നും സ്വത്ത് വീതം വച്ച് നൽകണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പരാതി കേട്ട ഏറ്റുമാനൂർ പൊലീസ് സ്വത്ത് വീതം വച്ച് 50 ലക്ഷം രൂപ ഐസിയ്ക്ക് നൽകണമെന്ന് നിർദേശിച്ചിരുന്നു. ഈ നിർദേശം ബന്ധുക്കൾ പരിഗണിച്ച് സ്വത്ത് നൽകാമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് പൊലീസിനും ബന്ധുക്കൾക്കും എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ഇവരെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles