കോട്ടയം: 31 വർഷത്തെ സേവനത്തിന് ശേഷം എസ്.ഐ എസ്.സുരേഷ്‌കുമാർ സർവീസിൽ നിന്നും വിരമിക്കുന്നു. മെയ് 31 നാണ് ഇദ്ദേഹം സർവീസിൽ നിന്നും വിരമിക്കുന്നത്. സർവീസ് ജീവിതത്തിൽ കൂടുതലും കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, ട്രാഫിക്, കോട്ടയം റെയിൽവേ , ഇടുക്കി ദേവികുളം. പൊലീസ് സ്റ്റേഷനുകളിലും, കോട്ടയം ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലും, കോട്ടയം കൺട്രോൾ റൂമിലും ജോലി ചെയ്തിട്ടുണ്ട്. കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ ഏകദേശം ഒരു വർഷകാലത്തോളം എസ്.എച്ച്.ഒ ആയി ജോലി ചെയ്തിട്ടുണ്ട്. കേരള പൊലീസ് റോവിംങ് ടീം രൂപീകരിച്ചപ്പോൾ അതിന്റെ മുഖ്യപരിശീലകർക്കൊപ്പം പൊലീസ് തുഴച്ചിൽക്കാർക്ക് പരിശീലനം നൽകുന്നതിനും നെഹ്റു ട്രോഫി, സിബിഎൽ തുടങ്ങിയ കേരളത്തിലങ്ങോളം മിങ്ങോളം നടന്ന നിരവധി മത്സരങ്ങളിൽ ലീഡിംങ് ക്യാപ്റ്റൻ ആയും, താളക്കാരനായും പ്രവർത്തിച്ചിട്ടുണ്ട്. കേരള പൊലീസ് വനിതാ ടീം രൂപീകരിച്ചപ്പോൾ മത്സരിച്ച രണ്ട് വർഷവും ടീമിന്റെ മുഖ്യ പരിശീലകനായും, ലീഡിംങ് ക്യാപ്റ്റൻ ആയുംനിന്ന് കൊണ്ട് ഒന്നാം സ്ഥാനം നേടിഎടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.
31 വർഷത്തെ സേവനത്തിന് ശേഷം എസ്.ഐ എം. സുരേഷ്‌കുമാർ സർവീസിൽ നിന്നും വിരമിക്കുന്നു; ഇന്ന് വിരമിച്ചത് കോട്ടയം ജില്ലാ പൊലീസിൽ നിന്നും


