പനച്ചിക്കാട് നവരാത്രി മഹോത്സവം; ദേശീയ സംഗീത നൃത്തോത്സവത്തിൽ വൻ ഭക്തജനത്തിരക്ക്

കോട്ടയം: നവരാത്രി ഉത്സവത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ ദർശനത്തിനും, ദേശീയ സംഗീത നൃത്തോത്സവം ആസ്വദിക്കുന്നതിനും വൻ ഭക്തജന തിരക്ക്. എല്ലാ ദിവസവും നവരാത്രി മണ്ഡപത്തിൽ വൈകിട്ട് ഏഴിനാണ് ദേശീയ സംഗീത നൃത്തോത്സം.ഇന്നലെ (23/09/2025) പിന്നണി ഗായകൻ സുധീപ് കുമാറിന്റെ സംഗീത സദസ്സ് നടന്നു.തിരുവിഴ ജി.ഉല്ലാസ് – വയലിൻ,പെരുന്ന ജി.ഹരികുമാർ – മൃദംഗം, പനമറ്റം അരുൺ – ഗഞ്ചിറ, കുമരകം ഗണേഷ് ഗോപാൽ – ഘട എന്നിവർ പക്കമായി.

Advertisements

സമാപന ദിവസമായ 29നു കലാ ക്ഷേത്ര ഹരിപത്മൻ, ശാലുമേനോൻ എന്നിവരുടെ ഭരതനാട്യം അരങ്ങേറും. നവരാത്രി മണ്ഡപത്തിൽ 29ന് വൈകിട്ട് 6.15നു പൂജവയ്പ്, 30-ദുർഗാഷ്ടമി, ഒക്ടോബർ ഒന്നിന് മഹാനവമി, രണ്ടിന് വിജയദശമി നാളിൽ രാവിലെ 4ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം എന്നിവ നടക്കും.

Hot Topics

Related Articles