ഏറ്റുമാനൂർ: കലാകാരന്മാരുടെ സംഘടനയായ ഫിക്കാവോ ഫിലിം അസോസിയേഷൻ മെഗാ സ്റ്റേജ്ഷോ 27ന് ശനിയാഴ്ച മൂന്നിന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കും.
പരിപാടി നടത്തിപ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മേളനം മൂന്നുമണിക്ക് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ഫിക്കാവോ സംസ്ഥാന പ്രസിഡൻറ് ദിലീപ് കുമാർ നാട്ടകം
അധ്യക്ഷത വഹിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്,പ്രതിപക്ഷനേതാവ് ഇ.എസ്. ബിജു നഗരസഭ കൗൺസിലർമാരായ ഉഷ സുരേഷ്,രശ്മി ശ്യാം തുടങ്ങിയവർ പ്രസംഗിക്കും. പുരസ്കാര വിതരണം മുതിർന്ന പൊതുപ്രവർത്തകൻ ഏറ്റുമാനൂർ രാധാകൃഷ്ണൻ നിർവഹിക്കും.
അനുസ്മരണ പ്രമേയം ഗണേഷ് ഏറ്റുമാനൂർ അവതരിപ്പിക്കും.
സംഗീത ലോകത്തുനിന്നും സംഗീതജ്ഞ മാതംഗി സത്യമൂർത്തി, പിന്നണിഗായിക വൈക്കം വിജയലക്ഷ്മി, സുമേഷ് അയിരൂർ,അൽമിയ ബഷീർ, അഭിനയരംഗത്ത് കോട്ടയം പുരുഷൻ, പാല അരവിന്ദൻ,മധു പുന്നപ്ര,പ്രശാന്ത് കാഞ്ഞിരമറ്റം,വൈക്കം ഭാസി ,കണ്ണൻ സാഗർ,മായാകൃഷ്ണൻ,ബിനു വർഗീസ്,ചിഞ്ചു റാണി, ശൈലജ,വൈക്കം ദേവ്,ജെയിൻ ചേർത്തല തുടങ്ങിയവരെ ആദരിക്കും.
ആർട്ടിസ്റ്റ് സുജാതൻ,സിനിമ സംവിധായകൻ എബ്രിഡ് ഷൈൻ,
പി ജി ഗോപാലകൃഷ്ണൻ തുടങ്ങിയവർക്ക് പ്രത്യേക പുരസ്കാരം നൽകും.
കലാ സാഹിത്യ രംഗത്തുള്ള പ്രസാദ് മൂലക്കുന്നേൽ,ദിവ്യ എം.
സോനാ എന്നിവരെയും ആദരിക്കും. പത്രസമ്മേളനത്തിൽ ദിലീപ് കുമാർ നാട്ടകം,സംഘാടകസമിതി ജനറൽ കൺവീനർ സിറിൽ ജി. നരിക്കുഴി,ചീഫ് കോർഡിനേറ്റർ സതീഷ് കാവ്യധാര , ജോയിൻറ് കൺവീനർ ജഗദീഷ് സ്വാമി ആശാൻ,കണ്ണൻ പല്ലക്കാട്ട് എന്നിവർ പങ്കെടുത്തു.


