മലയാളി വിദ്യാർത്ഥികളെ ലഹരിക്കേസിൽ കുടുക്കി പണം തട്ടൽ : ബംഗളൂരുവിൽ കോളേജുകൾ കേന്ദ്രികരിച്ചു മാഫിയ

ബംഗളൂരു:മലയാളി വിദ്യാർത്ഥികളെ ലഹരിക്കേസുകളിൽ കുടുക്കി ലക്ഷങ്ങൾ കയ്യടക്കുന്നതായി ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന മാഫിയയെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തൽ. കോളജുകളെ കേന്ദ്രീകരിച്ച് സംഘങ്ങൾ സംഘടിപ്പിക്കുന്ന തട്ടിപ്പിന്റെ രീതി അന്വേഷണത്തിലാണ് പുറത്തായത്.സപ്‌തഗിരി, ആർ.ആർ. ആചാര്യ കോളേജുകൾക്കിടയിലുള്ള പ്രദേശത്താണ് സംഘത്തിന്റെ പ്രവർത്തനം. സാമ്പത്തികമായി ശേഷിയുള്ള കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം, പതിവായി താമസസ്ഥലത്തെത്തി ബന്ധം ശക്തമാക്കും. തുടർന്ന് അനുയോജ്യമായ അവസരത്തിൽ റൂമുകളിൽ ലഹരി വച്ച് പൊലീസ് റെയ്ഡ് നടത്തിക്കും.റെയ്ഡിനുശേഷം കുട്ടികളെ കേസിൽ കുടുക്കിയതോടെ ഇടനിലക്കാരായെത്തുന്നത് ഇവരോടൊപ്പം പ്രവർത്തിക്കുന്ന മറ്റൊരു സംഘാംഗങ്ങൾ തന്നെയാണ്.

Advertisements

“കേസില്ലാതെ ഇറക്കാം” എന്ന പേരിൽ ഇവർ ലക്ഷങ്ങൾ ആവശ്യപ്പെടും. പിടിയിലായവർ പെൺകുട്ടികളാണെങ്കിൽ അഞ്ച് ലക്ഷം വരെ നൽകേണ്ടി വരും. “കേസുണ്ടായാൽ ജോലി കിട്ടില്ല, വിവാഹം മുടങ്ങും” എന്ന പേരിലാണ് രക്ഷിതാക്കളെ സമ്മർദ്ദത്തിലാക്കുന്നത്.അടുത്തിടെ മഹാലക്ഷ്മി നഗർ പൊലീസെന്ന അവകാശപ്പെട്ടെത്തിയ സംഘത്തിന്റെ വലയിലായ മലപ്പുറത്തെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവിനും ലക്ഷത്തിലധികം തുക നൽകേണ്ടി വന്നു. മലയാളികളും ഉൾപ്പെട്ടിരിക്കുന്ന സംഘവും പൊലീസും ചേർന്നാണ് ഇത്തരം കുടുക്കൽ തട്ടിപ്പുകൾ നടക്കുന്നതെന്ന് പൊതുപ്രവർത്തകർ ആരോപിക്കുന്നു.

Hot Topics

Related Articles