തിരുവനന്തപുരം: സംസ്ഥാനത്തെ ഭാഗ്യാന്വേഷികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഓണം ബമ്പറിന്റെ നറക്കെടുപ്പ് മാറ്റി വച്ചു. 25 കോടി രൂപ സമ്മാനം പ്രതീക്ഷിക്കുന്ന ഓണം ബമ്പർ നാളെയാണ് നറക്കെടുക്കാനിരുന്നത്. എന്നാൽ, തീയതി ഒക്ടോബർ നാലിനു വേണ്ടി മാറ്റി വയ്ക്കുകയായിരുന്നു. ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളും, കനത്ത മഴയെ തുടർന്ന് വിൽപ്പന മന്ദീഭവിച്ചതുമാണ് നറക്കെടുപ്പ് മാറ്റി വച്ചത്. ലോട്ടറി ഏജന്റുമാരും, വിൽപ്പനക്കാരും അറിയിച്ചത് അനുസരിച്ചാണ് നറക്കെടുപ്പ് മാറ്റി വച്ചിരിക്കുന്നത്. 500 രൂപയാണ് ടിക്കറ്റിന്റെ വില.
Advertisements


