എസ്.എൻ.ഡി.പി യോഗം 28 ബി പള്ളം ശാഖയിൽ വിജയദശമി ദിനാഘോഷം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ രണ്ട് വരെ

എസ്.എൻ.ഡി.പി യോഗം 28 ബി പള്ളം ശാഖയിൽ വിജയദശമി ദിനാഘോഷം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ രണ്ട് വരെ നടക്കും. സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ക്ഷേത്രത്തിൽ പൂജവയ്പ്പ് നടക്കും. ഒക്ടോബർ രണ്ട് വ്യാഴാഴ്ച രാവിലെ 06.30 ന് പൂജയെടുപ്പ് നടക്കും. തുടർന്ന് ശാരദാപൂജ നടക്കും. ക്ഷേത്രം മേൽശാന്തി അഖിൽശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. പൂജകളിൽ വിദ്യാർത്ഥികളും മാതാപിതാക്കളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് കെ.കെ രമേശ് കിളപ്പറമ്പിലും, സെക്രട്ടറി എൻ.ടി ജയമോനും അറിയിച്ചു.

Advertisements

Hot Topics

Related Articles