പബ്ബിൽ സംഘർഷം; മരട് അനീഷിന്റെ ഗുണ്ടാസംഘം ബംഗളൂരുവിൽ കുടുങ്ങി

കൊച്ചി :എംജി റോഡിലെ പബ്ബിൽ ഉണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ അതിക്രമകേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന സെബിനും സംഘവുമെല്ലാം ബംഗളൂരുവിൽ പൊലീസ് പിടിയിലായി. എസ്ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തിലുള്ള കൊച്ചി സെൻട്രൽ പൊലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്.സംഭവം കഴിഞ്ഞ 20-ാം തീയതിയിലായിരുന്നു. കൊച്ചി കോർപറേഷൻ കോൺഗ്രസ് കൗൺസിലർ ടിബിൻ ദേവസിയുമായി പബ്ബിനുള്ളിൽ വാക്കുതർക്കം ഉണ്ടായത് പിന്നീട് കയ്യാങ്കളിയായി. ബന്ധുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ടിബിനും സെബിനും തമ്മിൽ നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു. അതിന്റെ തുടർച്ചയായാണ് പബ്ബിനുള്ളിൽ സംഘർഷമുണ്ടായത്.കയ്യാങ്കളിക്കിടെ ടിബിൻ സെബിന്റെ മുടി പിടിച്ച് വലിച്ചതോടെ പ്രകോപിതനായ സെബിനും സംഘവും വാഹനത്തിലുണ്ടായിരുന്ന എയർഗൺ, വടിവാൾ തുടങ്ങിയ ആയുധങ്ങളുമായി തിരികെ എത്തി. എന്നാൽ പബ്ബിലെ ബൗൺസർമാർ ഇവരെ തടഞ്ഞു, പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

Advertisements

പൊലീസെത്തുന്നതിന് തൊട്ടുമുൻപ് സംഘം സ്ഥലത്ത് നിന്ന് കാറിൽ രക്ഷപ്പെട്ടു.പിന്നീട് മൂന്നാറും തമിഴ്‌നാട്ടിലുമൊക്കെ ഒളിവിൽ കഴിഞ്ഞ സംഘം ഒടുവിൽ ബംഗളൂരുവിലെത്തി. ജിമ്മിന്റെ മുകളിലെ ഒറ്റമുറിയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. കൊച്ചിയിൽ ഉപയോഗിച്ച തോക്കും മാരകായുധങ്ങളും പൊലീസ് പിടിച്ചെടുത്തു.അറസ്റ്റിലായ സെബിനിന് പുറമെ ബേസിൽ, ഷെമീർ അലി, ആര്യൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവരൊക്കെ “മദ്യപിക്കാത്തവരാണ്, പബ്ബിൽ ചില്ലാക്കാനായി മാത്രമാണ് പോയത്” എന്നാണ് പൊലീസിന് നൽകിയ മൊഴി. “ടിബിൻ മുടി പിടിച്ച് വലിച്ചതിനാലാണ് ടൂൾസ് എടുത്തത്” എന്നും സെബിൻ പറഞ്ഞു.

Hot Topics

Related Articles