ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കോട്ടയം ജില്ലാ സമ്മേളനത്തിന് സമാപനമായി; ജോർജി ഫിലിപ്പ് ചെയർമാൻ; എസ്.ഹരിശങ്കർ സെക്രട്ടറി

പാലാ: ഓൾ കേരള ബാങ്ക് എപ്ലോയീസ് ഫെഡറേഷൻ കോട്ടയം ജില്ലാ സമ്മേളനത്തിന് സമാപനമായി. പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി ബി.രാമപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ സന്തോഷ് സെബാസ്റ്റിയൻ അധ്യക്ഷത വഹിച്ചു.
മാണി സി.കാപ്പൻ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ സെക്രട്ടറി എസ്.ഹരിശങ്കർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എ.എസ് ഹൃഷികേശ് കണക്ക്് അവതരിപ്പിച്ചു. ഓൾ കേരള ബാങ്ക് എപ്ലോയീസ് ഫെഡറേഷൻ ജില്ലാ അസി.സെക്രട്ടറി രോഹിത് രാജ്, ഡബ്യുസിസി ജില്ലാ സെക്രട്ടറി ബിജുക്കുട്ടി കെ.ബി, എ.കെ.ബി.ഇ.എഫ് സെക്രട്ടറി സി.കെ ജയപ്രകാശ്, എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ജോൺ സിറിയക്, എ.കെ.ബി.ഇ.എഫ് ട്രഷറർ സന്ദീപ് നാരായണൻ എന്നിവർ പ്രസംഗിച്ചു.
ഫെഡറേഷൻ കോട്ടയം ജില്ലാ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു. ഫെഡറേഷൻ ജില്ലാ ചെയർമാനായി ജോർജി ഫിലിപ്പിനെ (എസ്.ബി.ഐ) യും സെക്രട്ടറിയായി എസ്.ഹരിശങ്കറിനെ(ഫെഡറൽ ബാങ്ക്) യും തിരഞ്ഞെടുത്തു. രോഹിത് രാജാണ് (ബാങ്ക് ഓഫ് ഇന്ത്യ) ട്രഷറർ. വൈസ് ചെയർമാന്മാരായി വിജയ് കെ.ജോർജ് (ഫെഡറർ ബാങ്ക്), എ.കെ സച്ചിൻ (കാനറാ ബാങ്ക് ) , ജോയിന്റ് സെക്രട്ടറിയായി അഖിൽ ദിനേശ് (ബാങ്ക് ഓഫ് ബറോഡ), അസി.സെക്രട്ടറിമാരായി കെ.ആർ അജിത്ത് (എസ്.ബി.ഐ), എ.എസ് സുരേഷ് (കൊടക് ബാങ്ക്), സുമ കെ.സാം (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ) എന്നിവരെയും തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles